/sathyam/media/media_files/2025/09/01/ramanadhapuram-nss-karayogam-2-2025-09-01-15-12-39.jpg)
പാലക്കാട്: രാമനാഥപുരം എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് നിർധന കുടുംബങ്ങൾക്കുള്ള ഓണ കിറ്റ് വിതരണം താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.ശിവാനന്ദൻ, ഉദ്ഘാടനം ചെയ്തു.
മാനവ സേവ മാധവ സേവ എന്ന ആപ്തവാക്യം മുറുകെ പിടിച്ച് കൊണ്ട് രാമനാഥപുരം കരയോഗം പതിനൊന്ന് വർഷമായി ജാതി മത കക്ഷി ' രാഷ്ട്രീയ ഭേദ്യമന്യേ നല്കുന്ന ഓണകിറ്റ് മാതൃകാപരവും അഭിനന്ദനാർഹവും ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കരയോഗം പ്രസിഡൻ്റ് സി.കെ ഉല്ലാസ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ സ്വാഗതം ആശംസിച്ചു. യൂണിയൻ ഭരണ സമിതി അംഗം പി.സന്തോഷ് കുമാർ, രമേഷ് അല്ലത്ത്, വനിത സമാജം പ്രസിഡൻ്റ് ശാലിനി സന്തോഷ്, ഭരണ സമിതി അംഗങ്ങളായ ഇ.ചന്ദ്രശേഖർ, എം.സേതുമാധവൻ, പ്രശാന്ത്.പി, പ്രവീൺ നായർ, കെ.പ്രീജിത്ത്, കെ.രവീന്ദ്രൻ, സുനിൽ മേനോൻ, അഡ്വ: സുഗധ കുമാർ, വനിത സമാജം ഭാരവാഹികളായ ടി.എസ് ഗീത, സുഹാസിനി.ആർ, മഞ്ചുവിനോദ്, ഗീത ഉണ്ണികൃഷ്ണൻ, നിർമ്മല എസ്.നായർ, ശോഭ ബാലചന്ദ്രൻ, ഡോ വാസന്തി മനോജ്, പ്രീയ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
വനിത സമാജം സെക്രട്ടറി ഷൈലജ ഉല്ലാസ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ഇരുനൂറോളം കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു.