/sathyam/media/media_files/2025/09/01/akathethara-nss-onam-2025-09-01-15-30-00.jpg)
പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയൻ അകത്തേത്തറ എൻ എസ് എസ്ഹൈസ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു
അകത്തേത്തറ: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ നടത്തിയ ഓണം പൊന്നോണം, ഓണാഘോഷം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു.
താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ, മഹാബലി പി എ ബൈജു, കൊർഡിനേറ്റർമാരായ ആർ ശ്രീകുമാർ, ആർ സുകേഷ് മേനോൻ, വനിതാ യൂണിയൻ പ്രസിഡന്റ് ജെ ബേബി ശ്രീകല, സെക്രട്ടറി അനിത ശങ്കർ, യൂണിയൻ ഭാരവാഹികളായ അഡ്വക്കേറ്റ് മോഹൻദാസ് പാലാട്ട്, പി സന്തോഷ് കുമാർ, വി രാജ്മോഹൻ, എം വത്സകുമാർ, എ അജി, കെ പ്രദീപ് കുമാർ, ടി മണികണ്ഠൻ, സി വിപനചന്ദ്രൻ, സി പ്രസന്നകുമാർ സി കരുണാകരനുണ്ണി, വി ജയരാജ്, കെ നന്ദകുമാർ, ബാലകൃഷ്ണൻ കൂട്ടാല, രമേഷ് അല്ലത്, കെ പി രാജഗോപാൽ, രാജേശ്വരി ടീച്ചർ, വത്സല പ്രഭാകർ, വത്സല ശ്രീകുമാർ, സുധ വിജയകുമാർ, സുനന്ദ ശശിശേഖരൻ, സുനിത ശിവദാസ്, പ്രീതി ഉമേഷ്, എസ് സ്മിത, സിന്ദൂ രമേഷ്, ജയന്തി മധു എന്നിവർ പ്രസംഗിച്ചു.
23 കരയോഗങ്ങളിൽ നിന്ന് പൂക്കള മത്സരത്തിനും 24 കരയോഗങ്ങളിൽ നിന്ന് ഓണപ്പാട്ടിലും മത്സരം നടന്നു. പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നെയ്തരംപുള്ളി കരയോഗവും രണ്ടാം സ്ഥാനം എടത്തെരുവ് കരയോഗവും മൂന്നാം സ്ഥാനം പിരായിരികരയോഗവും പ്രത്യേക അവാർഡുകൾ വലിയ പാടം കരയോഗവും തേനൂർ കരയോഗവും നേടി.
ഓണപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം അകത്തേത്തറ കരയോഗവും രണ്ടാം സ്ഥാനം സിവിൽ സ്റ്റേഷൻ കരയോഗവും മൂന്നാം സ്ഥാനം ഒലവക്കോട് കരയോഗവും നേടി.