/sathyam/media/media_files/2025/09/01/chandrahasam-2025-09-01-20-18-08.jpg)
ഞ്ചിക്കോട്: കഞ്ചിക്കോട് ഗവൺമെൻറ് ഹൈസ്കൂൾ 1984 - 85 ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം "ചന്ദ്രഹാസം " സംഘടിപ്പിച്ചു. മലയാള അധ്യപകരായ ചന്ദ്രഹാസൻ മാഷിൻ്റെ ഓർമ്മയ്ക്കായുള്ള കൂട്ടായ്മയ്ക്കാണ് ചന്ദ്രഹാസം എന്ന നാമധേയം നൽകിയിട്ടുള്ളത്.
40 വർഷങ്ങള്‍ക്ക് ശേഷമാണ് ഇവർ ഒത്തുകൂടിയത്. അന്നത്തെ അധ്യാപകരായ കുഞ്ഞുലക്ഷ്മി, സുമ, സരോജിനി, പൊന്നമ്മ, അന്നമ്മാ ഹരിദാസ്, എന്നിവർ ചേർന്ന് ചന്ദ്രഹാസത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പാൾ ഷാജി സാമുമുഖ്യതിഥിയായി പങ്കെടുത്തു. തുടർന്ന് പറളി റേഞ്ച്എക്സൈസ് ഓഫീസ് വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്മിത ലഹരി വിരുദ്ധ പ്രതിജ്ഞയുംബോധവൽക്കരണ ക്ലാസ് എടുത്തു.
കെ.ബി രാധ കൃഷ്ണൻഅധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർപേഴ്സൺ ഇന്ദിരാഭായി ആമുഖപ്രഭാഷണം നടത്തി. കോഡിനേറ്റർ വിനോദ്, കമലം ശെൽവൻ, സ്റ്റാൻലിഎന്നിവർ പങ്കെടുത്തു സംസാരിച്ചു.
കൂട്ടായ്മയുടെ ഭാഗമായി സ്കൂള്‍ കോമ്പൗണ്ടിൽ ലഹരിവിരുദ്ധ നോട്ടീസ് ബോർഡ് സ്ഥാപിക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു. പൂർവ്വകാല അധ്യാപകരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.