/sathyam/media/media_files/2025/11/21/childrens-day-celebration-2025-11-21-23-28-22.jpg)
പാലക്കാട്: പാലക്കാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ശിശുദിന വാരാഘോഷത്തിന്റെ സമാപനം കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. ഷാജേഷ് ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം സേതുമാധവന്‍ അധ്യക്ഷത വഹിച്ചു.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമം ഉറപ്പാക്കുന്നതിനും ചൈല്‍ഡ് ഹെല്‍പ്പ്ലൈന്‍ പ്രചാരണത്തിനുമായി വിവിധ പ്രവര്‍ത്തനങ്ങളാണ് വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയത്.
ചൈല്‍ഡ് ഹെല്‍പ്പ്ലൈന്‍, ഔര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി വിവിധ സ്‌കൂളുകള്‍, പ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍, കൗണ്‍സിലിങ്ങുകള്‍, കമ്മ്യൂണിറ്റി പ്രോഗ്രാമുകള്‍ എന്നിവ നടന്നു.
ബാലവേല, ബാലഭിക്ഷാടനം എന്നിവയ്ക്കെതിരെ തൊഴില്‍ വകുപ്പ്, പോലീസ് എന്നിവരുടെ സഹകരണത്തോടെ ശരണബാല്യം പദ്ധതിയുടെ ഭാഗമായി കല്‍പ്പാത്തി രഥോത്സവ ദിനങ്ങളിലും പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെയും സഹകരണത്തോടെ പരിശോധനകളും സംഘടിപ്പിച്ചു.
'പോലീസും കുട്ട്യോളും' എന്ന പേരില്‍ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നതിനും സംശയനിവാരണത്തിനും അവസരം നല്‍കി.
' സ്പീക് അപ്പ് ഫോര്‍ ദി ഫ്യൂച്ചര്‍' എന്ന പ്രില്‍ ബാല സൗഹൃദ ലഹരി വിമുക്ത ഇടങ്ങള്‍ എന്ന വിഷയത്തില്‍ കുട്ടികളുടെ ആശയങ്ങള്‍ വീഡിയോ രൂപത്തില്‍ അവതരിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാതലത്തില്‍ മത്സരം സംഘടിപ്പിച്ചു.
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിഞ്ഞു വരുന്ന കുട്ടികള്‍ക്കായി വിവിധ വിഷയങ്ങളില്‍ കളറിങ്, ചിത്രരചന, പോസ്റ്റര്‍ നിര്‍മ്മാണ മത്സരം എന്നിവ ജില്ലാതലത്തില്‍ സംഘടിപ്പിച്ചു.
സൈബര്‍ ലോകം അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി ഷോര്‍ട്ട് വീഡിയോ മത്സരവും വിവിധ മത്സരങ്ങളും നടന്നു.
പാലക്കാട് സൈബര്‍ ക്രൈം ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ റാലു ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ സംഘടിപ്പിച്ചു.
പാലക്കാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ടി വി മിനിമോള്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ആര്‍ രമ എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us