പാലക്കാട്‌ ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് 9 വയസ്സുകാരിയുടെ വലതു കൈ മുറിച്ച് മാറ്റിയ സംഭവം: ഡോക്ടർമാർക്ക് എതിരെ കേസ് എടുത്ത് പൊലീസ്

ഡിഎംഒ തലത്തിൽ രണ്ട് അന്വേഷണമാണ് പ്രാഥമികമായി മാത്രം നടന്നത്. അതിൽ ആശുപത്രിക്കോ ഡോക്ടർമാർക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ.

New Update
PALAKKAD1

പാലക്കാട്: പാലക്കാട് പല്ലശ്ശനയിൽ ചികിത്സാ പിഴവിനെ തുടർന്ന് 9 വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. മാതാപിതാക്കളുടെ പരാതിയിലാണ് പാലക്കാട് ടൌൺ സൗത്ത് പൊലീസ് കേസെടുത്തത്.

Advertisment


കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് പാലക്കാട്‌ ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് 9 വയസ്സുകാരിയുടെ വലതു കൈ മുറിച്ച് മാറ്റിയത്.

സംഭവത്തിൽ ഡിഎംഒ തലത്തിൽ രണ്ട് അന്വേഷണമാണ് പ്രാഥമികമായി മാത്രം നടന്നത്. അതിൽ ആശുപത്രിക്കോ ഡോക്ടർമാർക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ.

വിഷയത്തിൽ ആരോഗ്യമത്രി തന്നെ നേരിട്ട് ഇടപ്പെട്ട് ഉന്നത തല അന്വേഷണം ഉണ്ടാകുമെന്നു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. 

എന്നാൽ സംഭവത്തിൽ ഇതുവരെയും ഒരു നടപടിയും ഉണ്ടായില്ല. ഡെപ്യുട്ടി ഡിഎംഒയുടെ അന്വേഷണ റിപ്പോർട്ട്‌ ഇതുവരെയും പുറത്ത് വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബം പരാതിയുമായി മുന്നോട്ട് പോയത്. 

നിയമപോരാട്ടം തുടരുമെന്നും കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.

Advertisment