അഴിമതിക്കാരേയും വികസന വിരുദ്ധരേയും വിജയിപ്പിക്കരുത്: പാലക്കാട് മുന്നോട്ട് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

New Update
palakkad munnott

പാലക്കാട്: അഴിമതിക്കാരെയും,വികസന വിരുദ്ധരെയും ഈ പഞ്ചായത്ത്,മുൻസിപ്പൽ തെരജെടുപ്പിൽ വോട്ട് ചെയ്ത് വിജയിപ്പിക്കരുത് എന്നാഹ്വാനം ചെയ്ത് പാലക്കാട് മുന്നോട്ട് പ്രവർത്തകർ കോട്ടമൈതാനം അഞ്ചുവിളക്കിൽ പ്രകടനം നടത്തി. 

Advertisment

പാലക്കാട്ടെ ഗതാഗത കുരുക്കിന് പരിഹാരമായ മഞ്ഞക്കുളം ബസ് -ലോറി സ്റ്റാൻഡ് ഇല്ലാതാക്കിയവരെ വീണ്ടും തെരഞ്ഞെടുക്കരുത് എന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. എസ്.സുരേന്ദ്രൻ, അബ്ദുൽജലീൽ, കെ.ഉണ്ണികൃഷ്ണൻ, എം.എൻ.പരമേശ്വരൻ, സി.ഉണ്ണി കൃഷ്ണൻ, സി.എൻ.അപ്പുണ്ണി എന്നിവർ നേതൃത്വം നൽകി

Advertisment