Advertisment

പാലക്കാട് വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ

മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നതിലെ മുഖ്യ സൂത്രധാരനെ കുറിച് എക്‌സൈസിന് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും, അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം. സൂര

author-image
ജോസ് ചാലക്കൽ
Updated On
New Update
abhinav suresh

 പാലക്കാട്: മെത്താഫിറ്റമിനുമായി യുവാവ്  അറസ്റ്റിൽ. ലോക്‌സഭ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ വി. റോബർട്ടിന്റെ നിർദേശനുസരണം  വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിലെ  എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രശാന്തും സംഘവും ചേർന്നു നടത്തിയ മിന്നൽ വാഹന പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.

Advertisment

 ചെക്ക്പോസ്റ്റിന് സമീപം രാവിലെ 9:40ന് ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ട് വന്ന 49.39 ഗ്രാം മെത്താഫിറ്റമിനുമായി ആലത്തൂർ വടക്കഞ്ചേരി 2 വില്ലേജിൽ വള്ളിയോട് ദേശത്ത് മിച്ചാരംകോട് വീട്ടിൽ സുരേഷ് മകൻ അഭിനവ് ( 21) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ എൻഡിപിഎസ് കേസെടുത്തു.

പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ 3 ലക്ഷത്തോളം വിലവരും. കോയമ്പത്തൂരിൽ നിന്നും കൊട്ടാരക്കരയിലേക്ക്‌ പോയ കെഎസ്ആർടിസി ബസ്സിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. മെത്താഫിറ്റമിൻ  കൈവശം  വെക്കുന്നത് 10 വർഷം വരെയും തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നതിലെ മുഖ്യ സൂത്രധാരനെ കുറിച് എക്‌സൈസിന് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും, അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം. സൂര അറിയിച്ചു .

വരും ദിവസങ്ങളിൽ അതിർത്തികൾ കേന്ദ്രീകരിച്ച് എക്‌സൈസ് ഹൈവേ പെട്രോളിംഗ് യൂണിറ്റും , കെ ഇ എം യു, കേരള എക്സൈസ് മൊബൈൽ യൂണിറ്റ്ടീമിന്റെയും പരിശോധന ശക്തമാകുമെന്ന് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ വി. റോബർട്ട്‌ അറിയിച്ചു 

     സംഘത്തില്‍ എക്സൈസ് ഇൻസ്‌പെക്ടർ ഗിരീഷ് കുമാർ , അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ (ഗ്രേഡ്)  ജിഷു ജോസഫ്,അനു. എസ്. ജെ പ്രിവന്റ്റീവ്  ഓഫീസർ(ഗ്രേഡ്), അനിൽകുമാർ ടി. എസ് , സിവിൽ എക്സൈസ് ഓഫീസർ ജിതേഷ്. പി എന്നിവർ ഉണ്ടായിരുന്നു.

Advertisment