പാലക്കാട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മണ്ണാർക്കാട് ഭാഗത്തുനിന്നും മേലാറ്റൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍ അലനല്ലൂർ ഉണ്ണ്യാലില്‍ എത്തിയപ്പോഴാണ് തീ പിടിച്ചത്. രാത്രി 7.45 ഓടെയാണ് സംഭവം നടന്നത്.
പുക ഉയരുന്നത് കണ്ട് വാഹനം നിർത്തിയതിനാൽ കാറിലുണ്ടായിരുന്ന കരുവാരക്കുണ്ട് സ്വദേശികള്‍ രക്ഷപ്പെട്ടു.