/sathyam/media/media_files/u1VAyMFwCfFegzW0Yaqc.jpg)
പാലക്കാട്: അകത്തേത്തറ ചീക്കുഴി എസ്.ടി. കോളനിയിൽ പുലി ഇറങ്ങി. കോളനിയിൽ ഒരു വീട്ടിലെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന ആടിനെ ആക്രമിച്ചു കൊന്നു.
തിങ്കളാഴ്ച വെളുപ്പിനെ ഒരു മണിക്കാണ് സംഭവം. വീടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള കൂട് പൊളിച്ച് അകത്തു കയറിയ പുലി ആറുമാസം പ്രായമായ ആടിനെ വലിച്ചിഴച്ചു കൊണ്ടുപോയി. ശബ്ദം കേട്ടുണർന്ന വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ആടിനെ ഉപേക്ഷിച്ച് പുലി രക്ഷപ്പെട്ടു. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ ആടിനെ രക്ഷിക്കാനായില്ല.
അകത്തേത്തറ ഫോറസ്റ്റ് സെക്ഷനിലെ വാച്ചർമാർ രാത്രി തന്നെ ചീക്കുഴിയിൽ എത്തി പരിശോധന നടത്തി. മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി രേഖകൾ സമർപ്പിച്ചാൽ നഷ്ടപരിഹാരം നല്കുമെന്ന് വനം വകുപ്പുദ്യോഗസ്ഥർ പറഞ്ഞു.
അകത്തേത്തറ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ വനാതിർത്തി യോട് ചേർന്ന പ്രദേശമാണ് ചീക്കുഴി. കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടാകാനിടയുള്ളതിനാൽ വൈദ്യുത തൂക്കു വേലി സ്ഥാപിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us