/sathyam/media/media_files/cwdGgijaoQHrFijp7FHh.jpg)
പാലക്കാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് യൂണിയന്റെ 91 കരയോഗങ്ങളെ ബന്ധപ്പെടുത്തി കൊണ്ട് നടത്തുന്ന സപ്തതി സന്ദേശപര്യടനം സദ്ഗമയക്ക് പൊൽപ്പുള്ളി കരയോഗത്തിൽ ആരംഭം കുറിച്ചു.
താലുക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ സപ്തതി സന്ദേശപര്യടനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ വിശദീകരിച്ചു.
/sathyam/media/media_files/uHQYVXOPoerJnGymMICD.jpg)
കരയോഗം വൈസ് പ്രസിഡന്റ് പി എൻ വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കരയോഗം സെക്രട്ടറി ബാലകൃഷ്ണൻ കൂട്ടാല, യൂണിയൻ ഭാരവാഹികളായ ആർ ബാബു സുരേഷ്, മോഹൻദാസ് പാലാട്ട്, പി സന്തോഷ് കുമാർ, യു നാരായണൻകുട്ടി, കെ ശിവാനന്ദൻ, വി രാജ്മോഹൻ, സി കരുണാകരനുണ്ണി, എ അജി,വി ജയരാജ്, ജെ ബേബി ശ്രീകല, അനിത ശങ്കർ, വത്സല ശ്രീകുമാർ, വി നളിനി, വത്സല പ്രഭാകർ, സുനിതാ ശിവദാസ്, സ്മിത എസ് കരയോഗം ഭാരവാഹികളായ ഇ ആനന്ദൻ, വിനിത ഉണ്ണി എന്നിവർ പ്രസംഗിച്ചു.
സപ്തതി വർഷത്തിൽ ആരംഭിച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കൈകോർക്കാം ഒരു കൈത്താങ്ങായി എന്ന പദ്ധതിയിലേക്ക് കരയോഗത്തിന്റെ വിഹിതം കരയോഗം ഭാരവാഹികൾ യോഗത്തിൽ വച്ച് സമർപ്പിച്ചു. സപ്തതി വർഷത്തിന്റെ സ്മരണക്കായി 2025 വർഷം സമൂഹത്തിനും സമുദായത്തിനും ഗുണകരമായ പുതിയ പദ്ധതി ആരംഭിക്കുവാൻ കരയോഗം തീരുമാനമെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us