മലമ്പുഴ: മലമ്പുഴ ഡാമിന്റെ റിസർവോയർ ഭാഗത്ത് കുളിക്കാനിറങ്ങിയ സ്ത്രീ കാൽ വഴുതി വീണ് മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മലമ്പുഴ ചേമ്പന നല്ലമ്മേ കേ കോളനിയിലെ മണിയുടെ ഭാര്യ ഓമന (44) ആണ് മരിച്ചത്.
ഭര്‍ത്താവിനൊപ്പമാണ് ഓമന റിസര്‍വോയര്‍ ഭാഗത്തെത്തിയത്. മണി വലയിടാൻ ഇറങ്ങി. ഇതിനിടെ കാലിന് സ്വാധീനം കുറഞ്ഞ ഓമന കുളിക്കാനും ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പെട്ടത്.
ഓമന കാൽ വഴുതി വീഴുകയായിരുന്നുവെന്ന് മണി പറഞ്ഞു. ഫയർഫോഴ്സും പോലീസും സംഭവ സ്ഥലത്തെത്തി. മൃതദേഹം പാലക്കാട് ജില്ലാ ശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. മക്കൾ: മനു, മഞ്ജു, മനീഷ