/sathyam/media/media_files/2024/11/02/9khuXtbVi4FGA43HOlGC.jpg)
പാലക്കാട്: അകത്തേത്തറ പഞ്ചായത്തിലെ റോഡുകൾ യാത്രക്കാരുടെ നടുവൊടിക്കുന്ന വിധം തകർന്നു കിടക്കുകയാണെന്നും പഞ്ചായത്ത് ഭരണത്തിൻ്റെ അധ:പതനം ഈ റോഡുകളിലൂടെ പോയാൽ അറിയാൻ കഴിയുമെന്നും വൈകുന്നേരം വരെ ഓട്ടോറിക്ഷ ഓടിച്ചാൽ കിട്ടുന്ന നാനൂറോ അഞ്ഞൂറോ രൂപ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഓടിയ വണ്ടിയുടെ അറ്റകുറ്റ പണികൾക്കേ തികയൂ എന്നും ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.രാജേഷ് പറഞ്ഞു.
അകത്തേത്തറ പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി എം എസ് അകത്തേത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അകത്തേത്തറ പഞ്ചായത്തിനു മുമ്പിൽ ഓട്ടോറിക്ഷ തൊഴിലാളികൾ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തിൽ ഭരണ സ്തംഭനമാണെന്നും ഇത് വെച്ചു പൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
മേഖലാ സെക്രട്ടറി എൽ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ സംസ്ഥാന സമിതി അംഗം പി.കെ.രവീന്ദ്രനാഥ്,സന്തോഷ് ധോണി,കെ.വി.ഹരിഗോവിന്ദൻ, പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.
അകത്തേത്തറമേൽപാലം പണി നടക്കുന്ന ഭാഗത്തു നിന്നും ആരംഭിച്ച റാലി പഞ്ചായത്ത് ഓഫിസിനു മുന്നിലെത്തിയാണ് ധർണ്ണ ആരംഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us