New Update
/sathyam/media/media_files/2025/04/24/OlETZug7cTkum3V00rcT.jpg)
പാലക്കാട്: പാലക്കാട് കലക്ട്രേറ്റിലേക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണി. ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി സിവിൽ സ്റ്റേഷനിലും കോടതിയിലും എത്തിയവർ ഭീതിയുടെ മുൾമുനയിൽ.
Advertisment
ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സന്ദേശo എത്തിയതെന്ന് പറയുന്നു. ഉടൻ തന്നെ പോലീസ്, ബോംബ് സ്ക്വാഡ്, ഫയർഫോഴ്സ് തുടങ്ങിയവരും എത്തി ജീവനക്കാരെ പുറത്തിറക്കി പരിശോധന നടത്തി.
നിക്കി എന്ന പോലീസ് നായ മണം പിടിച്ചു നടന്നെങ്കിലും ഒന്നും ലഭിച്ചില്ല. അപ്പഴാണു് വ്യാജ സന്ദേശമായിരുന്നു എന്ന് മനസ്സിലായത്.
ഇതിനിടയിൽ ഓഫീസിലെ റാക്കിൽ നിന്നും ഷോൾഡർ ബാഗുമെടുത്ത് ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ പുറത്തു വന്ന് പരിശോധിച്ചെങ്കിലും അതിൽ നിന്നും തിരിച്ചറിയൽ കാർഡ് കിട്ടിയത് ആ ഓഫീസിലെ ജീവനക്കാരന്റെതായിരുന്നു. ഭക്ഷണം കഴിക്കാൻ പുറത്തുപോയിരുന്ന അദ്ദേഹം ബാഗ്കൈ പറ്റുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us