എന്‍എസ്എസ് പാലക്കാട് താലൂക്ക് യൂണിയന്‍റെ 70 -ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തി വരുന്ന സദ്ഗമയ മേഖല സമ്മേളനങ്ങൾ സമാപിച്ചു

New Update
sadgamaya mekhala convension

പാലക്കാട്: കരയോഗത്തിന്റെ കമ്മിറ്റി അംഗമായി ഇരിക്കാൻ പോലും യോഗ്യതയില്ലാത്ത എന്നാൽ എന്തൊക്കെയോ ഭാഗ്യങ്ങൾ കൊണ്ട് എൻഎസ്എസിന്റെ നേതൃസ്ഥാനത്ത് എത്തി തന്റേതായ പ്രവർത്തികൾ മൂലം കരയോഗത്തിൽ നിന്ന് പോലും പുറത്തേക്ക് പോകേണ്ടി വന്ന വ്യക്തികളാണ് ഇന്ന് എൻഎസ്എസിനെതിരെ ശബ്ദമുയർത്തുന്നത് എന്ന് പാലക്കാട് താലൂക്ക് യൂണിയൻ തേനൂർ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മണ്ണാർക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ശശികുമാർ കല്ലടിക്കോട് പറഞ്ഞു.

Advertisment

പാലക്കാട്‌ താലൂക്ക് യൂണിയന്റെ എഴുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തി വരുന്ന സദ്ഗമയമേഖല സമ്മേളനങ്ങളുടെ സമാപനം കുറിച്ചു കൊണ്ട് നടത്തിയ തേനുർ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

sadgamaya mekhala convension-2

പാലക്കാട്‌ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ കെ മേനോൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നായർ സർവീസ് സൊസൈറ്റി സംഘടന ശാഖ ഓഫീസ് മാനേജർ ബി ഗോപാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ ശിവാനന്ദൻ, യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ പി നടരാജൻ, വനിതയൂണിയൻ പ്രസിഡന്റ്‌ ജെ ബേബിശ്രീകല, യൂണിയൻ ഭാരവാഹികൾ ആയ കെ പി രാജഗോപാൽ, ആർ ശ്രീകുമാർ, പി സന്തോഷ്‌കുമാർ, അഡ്വക്കേറ്റ് മോഹൻദാസ് പാലാട്ട്, ആർ ബാബുസുരേഷ്, സി കരുണാകരനുണ്ണി, എം ഉണ്ണികൃഷ്ണൻ, ടി മണികണ്ഠൻ, വി രാജ്മോഹനൻ,എ അജി, ബാലകൃഷ്ണൻ കൂട്ടാല, രമേഷ് അല്ലത്, കെ എസ് അശോക് കുമാർ, എ എം സുരേഷ് കുമാർ, രാജേശ്വരി ടീച്ചർ, അനിത ശങ്കർ, വത്സല ശ്രീകുമാർ, വിജയകുമാരി വാസുദേവൻ, സിന്ധു രമേഷ്, തേനുർ കരയോഗം സെക്രട്ടറി പി ജ്യോതി പ്രകാശ്, ഖജാൻജി പി ശശികുമാർ എന്നിവർ പ്രസംഗിച്ചു.

സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ ജന്മദിനം നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്ആക്ട് പ്രകാരം അവധി ലഭിക്കുന്നതിനായി പ്രയത്നിച്ച എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് സമ്മേളനം അഭിനന്ദനങ്ങൾ രേഖപെടുത്തി.

Advertisment