പാലക്കാട്‌ താലൂക്ക് എൻ എസ് എസ് യൂണിയൻ സമാദരണീയം2026 പ്രതിഭ സംഗമം

വിവിധ രംഗങ്ങളിൽ ഉന്നത വിജയം നേടിയ കരയോഗ അംഗങ്ങളെയും എസ്എസ്എൽസി,പ്ലസ് ടു മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും പ്രതിഭ സംഗമത്തിൽ ആദരിച്ചു

New Update
pkd

പാലക്കാട്:പാലക്കാട്‌ താലൂക്ക് എൻ എസ് എസ് യൂണിയൻ സമാദരണീയം 2026 പ്രതിഭ സംഗമം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. 

Advertisment

യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ ശിവാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലക്കാട്‌ എൻ എസ് എസ് എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ എൻ സജു മുഖ്യാതിഥിയായി പങ്കെടുത്തു. 

ഭഗവത്ഗീത വിദ്യാർത്ഥി ജീവിതത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി എ എം പ്രഭാകരൻനായർ പ്രഭാഷണം നടത്തി. 

യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, യൂണിയൻ ഭാരവാഹികൾ ആയ ആർ ശ്രീകുമാർ, പി സന്തോഷ്‌ കുമാർ, ആർ ബാബുസുരേഷ്, ആർ സുകേഷ് മേനോൻ, വി രാജ് മോഹൻ, കെ പ്രദീപ്കുമാർ, എം ഉണ്ണികൃഷ്ണൻ, സി വിപിനചന്ദ്രൻ, എ അജി, ടി മണികണ്ഠൻ, സി എൻ പ്രസന്നകുമാർ,, രമേഷ് അല്ലത്, സി കരുണാകരനുണ്ണി, വി ജയരാജ്‌, കെ പി രാജഗോപാൽ, കെ എസ് അശോക് കുമാർ, ജെ ബേബി ശ്രീകല, അനിത ശങ്കർ, വത്സല ശ്രീകുമാർ, രാജേശ്വരി ടീച്ചർ, വത്സല പ്രഭാകർ, വി നളിനി, എസ് സ്മിത, സിന്ധു രമേഷ്, സുനിത ശിവദാസ്, ജയന്തി മധു, സുധ വിജയകുമാർ, വിജയകുമാരി വാസുദേവൻ, പ്രീതി ഉമേഷ്‌ എന്നിവർ സംസാരിച്ചു. 

വിവിധ രംഗങ്ങളിൽ ഉന്നത വിജയം നേടിയ കരയോഗ അംഗങ്ങളെയും എസ്എസ്എൽസി,പ്ലസ് ടു മുഴുവൻ വിഷയങ്ങളിലും  എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും പ്രതിഭ  സംഗമത്തിൽ ആദരിച്ചു.

 നായർ സർവീസ് സൊസൈറ്റിയിൽ നിന്നും താലൂക്ക് യൂണിയനിൽ നിന്നും നൽകുന്ന വിദ്യാഭ്യാസ ധനസഹായങ്ങൾ യോഗത്തിൽ വിതരണം ചെയ്തു.

Advertisment