പാലക്കാട് താലൂക്ക് എന്‍എസ്എസ് യൂണിയന്‍ നായര്‍ നേതൃതല യോഗം നടത്തി

New Update
palakkad taluk union nss

പാലക്കാട്: താലൂക്ക് എൻഎസ്എസ് യൂണിയനിലെ കരയോഗം, വനിതാ സമാജം ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ താലൂക്ക് നായർ നേതൃതല യോഗം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. 

Advertisment

യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ  യൂണിയൻ ഭാരവാഹികളായ ആർശ്രീകുമാർ, പി സന്തോഷ്‌കുമാർ, ആർ ബാബു സുരേഷ്, വി രാജ്മോഹനൻ, സി കരുണാകരനുണ്ണി, സി വിപിനചന്ദ്രൻ, രമേശ് അല്ലത്ത്, സി എൻ പ്രസന്നകുമാർ, എം വത്സകുമാർ, ബാലകൃഷ്ണൻ കൂട്ടാല,  എം സുരേഷ് കുമാർ, ജെ ബേബി ശ്രീകല, അനിത ശങ്കർ, വത്സല ശ്രീകുമാർ, സുധ വിജയകുമാർ, വി നളിനി, ജയന്തി മധു, എസ് സ്മിത, സുനിത ശിവദാസ്, സിന്ധു രമേഷ്, വിജയകുമാരി വാസുദേവൻ എന്നിവർ പ്രസംഗിച്ചു. 

2026 വർഷം ആദ്യത്തെ ആറുമാസങ്ങളിൽ നടത്തേണ്ട  പ്രവർത്തനങ്ങൾ യോഗത്തിൽ തീരുമാനിച്ചു. ഗുരുപൂർണ്ണിമ ദിനമായ 2026 ജൂൺ 29 ആം തീയതി മൃത്യോർമ്മ അമൃതംഗമയ എന്ന നാമധേയത്തിൽ കരയോഗ അംഗങ്ങളെയും കൂടാതെ 1001 കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഭഗവത്ഗീത പാരായണത്തോടുകൂടി സപ്തതി ആഘോഷങ്ങളുടെ സമാപനം നടത്തും. 

വിവിധ രംഗങ്ങളിൽ പ്രതിഭകൾ തെളിയിച്ച സമുദായ അംഗങ്ങളെ ആദരിക്കുന്നതിനായും എസ്എസ്എൽസി, പ്ലസ് ടു  ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനുമായി സമാദരണീയം, പ്രതിഭാ സംഗമം ജനുവരി പത്താം തീയതി നടത്തുവാനും, മെയ്‌ മാസം കരയോഗങ്ങളിലെ ബാലസമാജം അംഗങ്ങൾക്കായി പ്രഭാപഥം സഹവാസ പഠന ക്യാമ്പ് നടത്തുന്നതിനും യോഗം തീരുമാനിച്ചു. 

palakkad tanuk nss union

താലൂക്കിലെ നായർ സമുദായ അംഗങ്ങളുടെ ഇടയിൽ നടത്തിവരുന്ന നാമകരണം മുതൽ ശ്രാദ്ധം വരെയുള്ള ചടങ്ങുകൾ ക്രോഡീകരിച്ചു പ്രസിദ്ധീകരിക്കുന്ന ആചാര പദ്ധതി എന്ന പുസ്തകത്തിന്റെ കരട് രൂപത്തിന്റെ പ്രകാശനവും നടത്തി.

സമുദായത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള സമുദായ അംഗങ്ങൾക്ക് 2025 വർഷം വിദ്യാഭ്യാസം, ഭവനം, ചികിത്സ, വിവാഹം തുടങ്ങിയവക്ക്  12 ലക്ഷത്തോളം രൂപയുടെ സഹായം വിതരണം ചെയ്തതായി യൂണിയൻ സെക്രട്ടറി അറിയിച്ചു.

Advertisment