തച്ചമ്പാറ: കരിമ്പ എക്യുമിനിക്കൽ ചർച്ചസിന്റെ നേതൃത്വത്തിൽ 21-ാമത് ഐക്യ ക്രിസ്തുമസ് ആഘോഷം പുൽക്കൂട്-2024 ഡിസംബർ 15-ാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കരിമ്പ സെൻ്റ് മേരീസ് ബഥനി സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കല്ലടിക്കോട്, കാഞ്ഞിക്കുളം, കരിമ്പ, തച്ചമ്പാറ, ചൂരിയോട്, ഇരുമ്പാമുട്ടി, പാലക്കയം പ്രദേശങ്ങളിലെ ക്രൈസ്തവ പള്ളികളുടെ സംയുക്ത പങ്കാളിത്തത്തിൽ ക്രമീകരിച്ചിരിക്കുന്ന ഈ ആഘോഷം സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതും ഐക്യത്തിന്റെതുമാണ്.
പ്രധാന പരിപാടികൾ: മുഖ്യ സന്ദേശം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകും.
ചികിൽസാ ധനസഹായ വിതരണം നടക്കും. വിവിധ മേഖലകളിൽ ഉന്നത സ്ഥാനം നേടിയവരെയും പരീക്ഷ വിജയികളെയും ആദരിക്കും.
വ്യത്യസ്ത ദേവാലയങ്ങളുടെ നേതൃത്വത്തിലുള്ള കലാപരിപാടികളുമുണ്ടാകും. ഈ ക്രിസ്മസ് സന്ധ്യയിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായി എക്യുമിനിക്കൽ ചർച്ചസ് കരിമ്പയുടെ സംഘാടകർ അറിയിച്ചു