മല്ലികാർജ്ജുന ചാരിറ്റബിൾ ട്രസ്റ്റിന്റെ പതിമൂന്നാം വാർഷികാഘോഷവും പുതിയ ഓഫീസിന്റെ ഉദ്ഘാടനവും മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ ഉദ്ഘാടനം ചെയതു

New Update
mallikarjuna trust

മലമ്പുഴ: മല്ലികാർജ്ജുന ചാരിറ്റബിൾ ട്രസ്റ്റിന്റെ പതിമൂന്നാം വാർഷികാഘോഷവും പുതിയ ഓഫീസിന്റെ ഉദ്ഘാടനവും മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ ഉദ്ഘാടനം ചെയതു. ട്രസ്റ്റ് ചെയർമാൻ പി.കെ. കണ്ണദാസ് അദ്ധ്യക്ഷനായി.

Advertisment

mallikarjuna trust-2

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പള്ളി, പഞ്ചായത്ത് അംഗങ്ങളായ എസ്. ഹേമലത, കെ. അശ്വതി, എ സി ഇ ചെയർമാൻ സി.ബി. രാംലാൽ, ദിശ ഫൗണ്ടേഷൻ സെക്രട്ടറി എസ്. റഹ്മാൻ, ജനനി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ജിസ ജോമോൻ, തരൂർ ദേശ ഫൗണ്ടേഷൻ സെക്രട്ടറി യു. ധർമ്മരാജ്, എസി ഇ സെക്രട്ടറി സതീഷ് കുമാർ, മല്ലികാർജുന ചാരിറ്റബിൾ ട്രസ്റ്റി മാരായബി ശ്രീകുമാർ, ജി.കെ. മണി, പി.ആർ. ഒ. സന്തോഷ് കുമാർ പട്ടഞ്ചേരി, ഉപദേശകസമിതി അംഗം ചന്ദ്രവല്ലി രവീന്ദ്രൻ എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റി ടി.ആർ വേണു നന്ദിയും കുട്ടൻ സ്ര്വാഗതവും പറഞ്ഞു. തുടർന്ന് കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായി.

Advertisment