പെൻഷനേഴ്സ് യൂണിയൻ മലമ്പുഴ ബ്ലോക്ക് പെൻഷൻ ഭവൻ ഉദ്ഘാടനം ചെയതു

New Update

മലമ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മലമ്പുഴ ബ്ലോക്ക് പെൻഷൻ ഭവൻ കെട്ടിട സമുച്ചയം സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു.

Advertisment

കെ.ജി. കുട്ടപ്പൻ മാസ്റ്റർ സ്മാരക ഹാൾ സംസ്ഥാന കമ്മിറ്റിയംഗം എം.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

നിർദ്ധനരായ മലമ്പുഴയിലെ അഞ്ചു പേർക്ക് ആയിരം രൂപ വീതം പ്രതിമാസം പെൻഷൻ നൽകുന്ന മലമ്പുഴ യൂണിറ്റിന്റെ സാമൂഹ്യ സേവന പരിപാടി സംസ്ഥാന കമ്മിറ്റിയംഗം കെ.രാധാദേവി തുടക്കം കുറിച്ചു.

publive-image

1992 ൽ സംഘടന രൂപീകരിച്ചതു മുതൽ ഇന്നുവരെ അംഗത്വം തുടരുന്ന മുപ്പത്തിരണ്ടു് അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു.പത്താം ക്ലാസിൽ മികച്ച വിജയം നേടുന്ന രണ്ടു വിദ്യാർത്ഥികൾക്ക് ഒറ്റത്തവണ സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയും ആരംഭിച്ചു.

publive-image

ബ്ലോക്ക് പ്രസിഡന്റ് സി.ആർ.നാരായണ മൂർത്തി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.എസ്.സുകുമാരൻ, ബ്ലോക്ക് സെക്രട്ടറി പി.വി.ചന്ദ്രൻ, യൂണിറ്റ് സെക്രട്ടറി ടി.പി. രാജൻ, പി.എൻ. മോഹൻദാസ്, വി.ചന്ദ്രൻ, കെ.കെ.സതീശൻ, എസ്.ഗോപാല പിള്ള, എം.ലക്ഷ്മിക്കുട്ടി, എ. ഗംഗാധരൻ എന്നിവർ സംസാരിച്ചു .

Advertisment