Advertisment

പാലക്കാട്‌ പെൻഷനേഴ്സ് ലീഗ് ജില്ലാ മാർച്ചും ധർണയും നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update
G

പാലക്കാട്: സംസ്ഥാനത്തെ സർവീസ് പെൻഷൻകാർക്ക് 2024 ജൂലൈ മുതൽ നടപ്പിലാക്കേണ്ട പെൻഷൻ പരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരളാ സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പി.എൽ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ചും ധർണയും നടത്തി.

Advertisment

ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, പെൻഷൻ പരിഷ്‌കരണ കുടിശ്ശിക വിതരണം ചെയ്യുക, സഹകരണ പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് കുറ്റമറ്റ രീതിയിൽ പുന:സംവിധാനം ചെയ്യുക, കെ.എസ്.ആർ.ടി.സി പെൻഷൻ സമയബന്ധിതമായി നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

മാർച്ചും ധർണയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കളത്തിൽ അബ്ദുള്ള എക്സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പെൻഷൻകാരുടെ നിലവിലുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നിഷേധാത്മക നിലപാട് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ പി.ഇ.എ.സലാം മുഖ്യപ്രഭാഷണം നടത്തി.

കെ.പി.എസ്.എൽ ജില്ലാ പ്രസിഡണ്ട് യു.സൈനുദ്ദീൻ അധ്യക്ഷനായി.ജനറൽ സെക്രട്ടറി എ.യൂസഫ് മിഷ്കാത്തി, കെ.എസ്.ടി.യു ജില്ലാ ട്രഷറർ ടി.ഷൗക്കത്തലി, സി.എം.സൈതലവി, ഹമീദ് കൊമ്പത്ത്, സി.പി.മുരളീധരൻ,

ജില്ലാ ഭാരവാഹികളായ പി. മുഹമ്മദുണ്ണി, കെ.എ.ഹമീദ്, ടി.ഹൈദ്രു, അക്ബറലി പാറോക്കോട്, എ.പി. അഹമ്മദ് സാലിഹ്, ഇ.എ.സുലൈമാൻ, പി.ഉണ്ണീൻകുട്ടി, കെ.ഹസ്സൻ, ടി.മുഹമ്മദുണ്ണി, പാറയിൽ മുഹമ്മദലി, കുന്നത്ത് അബ്ദുറഹ്മാൻ, എം.അബ്ദു പ്രസംഗിച്ചു.

കെ. അബ്ദുൽ ബഷീർ, നൂർമുഹമ്മദ്, പി.അലി, കെ.പി.മജീദ്, സി.എസ്.ഹൈദ്രോസ്, ടി.പി. കുഞ്ഞുമുഹമ്മദ്, പി.സി.സിദ്ദീഖ്, ഹംസ കരിമ്പനക്കൽ, കെ. അബൂബക്കർ, സക്കീർ ഹുസൈൻ, വി.ടി.എ.റസാഖ്, കെ.പി.എ.റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

 

Advertisment