മലമ്പുഴ: ഹൃദയ പരമായ കൂട്ടായ്മയുള്ളിടത്താണ് കർത്താവിന്റെ സജീവ സാനിദ്ധ്യം ഉണ്ടാവുകയെന്നും അമ്പതു പേർ ഉണ്ടായിരികെ അമ്പതു തരമായി ഭിന്നിച്ചു നിന്നാൽ അവിടെ പരിശുദ്ധാത്മാവിന്റെ നിറവും കർത്താവിന്റെ സാനിദ്ധ്യവും ഉണ്ടാകില്ലെന്ന് പാലക്കാട് രൂപത മെത്രാൻ - മാർ പീറ്റർ കൊച്ചു പുരക്കൽ.
മലമ്പുഴ സെന്റ് ജൂഡ്സ് ദേവാലയത്തിൽ ഇടവക സന്ദർശനത്തിനെത്തിയതായിരുന്നു മെത്രാൻ. ഒരു ചരടിൽ കോർത്ത മുത്തുമണി പോലെ നിന്നാൽ അവിടെ ദൈവാനുഗ്രഹത്തിന്റെ നിറവാണ് ഉണ്ടാവുക.
മക്കൾ മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും വേണം. എന്നാൽ, മാതാപിതാക്കൾ മക്കളോടുള്ള കടമകൾ നിറവേറ്റുകയും വേണം അങ്ങിനെയുള്ള കുടുംബങ്ങളിൽ ദൈവ സാനിദ്ധ്യം നിറയും.
തിരുബാല സംഖ്യം മുതൽ മാതൃ വേദിയടക്കം ഭക്തസംഘടനകൾ ഒരു ഇടവകയുടെ ആദ്ധ്യാത്മിക വളർച്ചക്കും നല്ല ഭാവി തലമുറയെ വാർത്തെടുക്കാനും കഴിയുമെന്നും മാർ പീറ്റർ കൊച്ചു പുരക്കൽ പറഞ്ഞു.
ഞായറാഴ്ച്ച രാവിലെ എട്ടു മണിക്ക് ദേവാലയത്തിലെത്തിയ മെത്രാനെകൈകാരന്മാരായ ബാബുരാജകുലം, ടോമി പൊന്നത്ത് എന്നിവർ ചേർന്ന് ബൊക്ക നൽകിയും മാലയിട്ടും സ്വീകരിച്ചു ദേവാലയ കവാടത്തിൽ തിരിതെളിയിച്ചു നൽകി വികാരി ഫാ: ആൻസൻ മേച്ചേരി ദേവാലയത്തിലേക്ക് ആനയിച്ചു.
തുടർന്ന് മെത്രാന്റെ മുഖ്യ കാർമ്മീകത്വത്തിൽ നടന്ന ദിവ്യബലിയിൽ വികാരി ഫാ: ആൻസൻ മേച്ചേരി, നെഹമിയ മിഷൻ ഡയറക്ടർ ഫാ: ഡൊമിനിക് ഐപ്പൻ പറമ്പിൽ സഹകാർമ്മീകരായി. ദിവ്യബലിക്കു ശേഷം സിമിത്തേരിയിൽ മരിച്ചവർക്കു വേണ്ടിയുള്ള തിരുകർമ്മങ്ങളും ഉണ്ടായി.