/sathyam/media/media_files/2025/11/13/sasi-2025-11-13-19-44-23.jpg)
പാലക്കാട്: മണ്ണാര്‍ക്കാട് നഗരസഭയില്‍ ശശി അനുകൂല വിഭാഗത്തിന്റെ ജനകീയ മതേതര മുന്നണി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് സിപിഎം നേതാവ് പി കെ ശശി.
പാര്‍ട്ടിയില്‍ തന്റെ വിഭാഗം എന്നൊന്ന് ഇല്ലെന്നും അങ്ങനെയൊരു വിഭാഗത്തെ സൃഷ്ടിക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും പി കെ ശശി പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/03/31/7XxpVoNpCnzNNQwSdesU.jpg)
'ശശി വിഭാഗം' എന്നതിനെ തള്ളുന്നു. അതില്‍ അല്‍പ്പംപോലും യാഥാര്‍ത്ഥ്യത്തിന്റെ കണികയില്ല. മത്സരിക്കുന്നവരെക്കുറിച്ച് ധാരണയില്ല. അവരാരും തന്റെയടുത്ത് വന്നിട്ടില്ലെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ഏത് ഘടകത്തിലാണെന്ന് പാര്‍ട്ടി നേതൃത്വം ഇതുവരെ അറിയിച്ചിട്ടില്ലെന്നും പി കെ ശശി പറഞ്ഞു.
അതിനാല്‍ യോഗത്തില്‍ പങ്കെടുക്കാറോ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ല.
ബ്രാഞ്ച് ഏതാണെന്ന് അന്വേഷിച്ച് നാടു മുഴുവന്‍ നടക്കാന്‍ കഴിയില്ലെന്നും അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പി കെ ശശി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us