/sathyam/media/media_files/2024/11/17/ljj9buqbEAPPKhl5vsRV.jpg)
പാലക്കാട്: ബെവ്കോ എംപ്ലോയീസ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) യുടെ നേതൃത്വത്തില്‍ ബെവ്കോ ആസ്ഥാനമന്ദിരത്തിലേക്ക് നവംബര്‍ 28ന് മാര്‍ച്ചും ധര്‍ണയും നടത്തും.
ബിവറേജസ് കോര്‍പ്പറേഷനിലെ ചില്ലറ വില്പന ശാലകളില്‍ ജോലി ചെയ്തുവരുന്ന ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണ തീയതി മുതല്‍ പരിഷ്‌കരിക്കേണ്ട അഡീഷണല്‍ അലവന്‍സ് പരിഹരിക്കാത്ത സാഹചര്യത്തിലും, ജീവനക്കാരുടെ സര്‍വീസ് ആനുകൂല്യങ്ങളുടെ വിഷയത്തില്‍ വകുപ്പ് മന്ത്രിയും ഉദ്യോഗതല വിഭാഗവും കാണിക്കുന്ന അലസമായ നിലപാടിനെതിരെയും മാനേജ്‌മെന്റ് തലത്തില്‍ യാതൊരുവിധ താല്‍പര്യവും ഇടപെടലും പ്രകടിപ്പിക്കാത്ത സാഹചര്യത്തിലുമാണ പ്രതിഷേധം നടത്തുന്നത്.
ജീവനക്കാര്‍ ശിക്ഷണ നടപടി നേരിടേണ്ടിവരുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സേവന ചട്ടങ്ങളില്‍ എങ്ങും കേട്ടുകേള്‍വി ഇല്ലാത്ത രീതിയിലുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനെതിരെയും ഒരു കുറ്റത്തിന് അഞ്ചോളം ശിക്ഷണ നടപടി നേരിടേണ്ടിവരുന്ന അസാധാരണ നടപടി ഒഴിവാക്കുക, സീനിയര്‍ അസിസ്റ്റന്റ് മുതല്‍ അടിസ്ഥാന വിഭാഗം ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് തലങ്ങും വിലങ്ങും സ്ഥലംമാറ്റം നടത്തുന്നതിനായി തയ്യാറാക്കിയിട്ടുള്ള വിവേചനപരമായ ട്രാന്‍സ്ഫര്‍ നോംസ് പുന: പരിശോധിക്കുക,
ചില്ലറ വില്‍പ്പന ശാലകളിലെ ജീവനക്കാരെ നോംസിന്റെ പരിധിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുക, ഓരോ ജീവനക്കാരിന്റെയും അപേക്ഷ പരിശോധിച്ച് രാഷ്ട്രീയ താല്‍പര്യം നോക്കാതെ സ്ഥലംമാറ്റം നല്‍കുന്നതിന് സുതാര്യമായ നടപടികള്‍ സ്വീകരിക്കുക, ജനാധിപത്യപരമായി സംഘടനാ പ്രവര്‍ത്തനം നടത്തുന്നതിന് കൂച്ചുവിലങ്ങിടുന്ന മാനേജ്‌മെന്റ് നടപടി അവസാനിപ്പിക്കുക, ചില്ലറ വില്‍പ്പന ശാലകളില്‍ അപ്രായോഗികമായ ഷിഫ്റ്റ് സമ്പ്രദായം നടപ്പില്‍ വരുത്തുവാനുള്ള മാനേജ്‌മെന്റ് തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും അസോസിയേഷന്‍ ഉന്നയിച്ചു.
പാലക്കാട് ഡി.സി.സി ഓഫീസില്‍ വച്ചു കൂടിയ ജില്ലാ ഭാരവാഹി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി സജീവന്‍ ഉദ്ഘാടനം ചെയ്തു. തൃപ്പാളൂര്‍ ശശി അധ്യക്ഷത വഹിച്ച യോഗത്തില്‍ അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കൊടുമ്പ് മോഹനന്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ എസ്. സൂര്യപ്രകാശ്, എസ്.ഹക്കീം, ജില്ലാ ഭാരവാഹികളായ രാമചന്ദ്രന്‍ കുഴല്‍മന്ദം, ജയപ്രകാശന്‍, പി.എ. ബഷീര്‍, സി. ബിജുലാല്‍, സുഭാഷ് മേനോന്‍പാറ, ഷൗക്കത്തലി, വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us