രോഗി പരിചരണത്തിനും മരുന്ന് വിതരണത്തിനും സഹായ പ്രവർത്തനങ്ങൾ, പാലിയേറ്റീവ് സേവന പ്രവർത്തനം ഈ വനിതകൾക്ക് പ്രിയം

New Update
H

എടത്തനാട്ടുകര: പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ എന്നും  വലിയ വെല്ലുവിളികൾ നേരിടുന്ന ഒരു വിഭാഗമാണ് വനിതാ വളണ്ടിയർമാരുടെ അഭാവം. എന്നാൽ എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ക്ലിനിക്കിൽ വനിതാ വളണ്ടിയർമാരെ കൊണ്ട് എന്നും സമ്പന്നമാണ്. 

Advertisment

പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ എന്നും വ്യത്യസ്തമായ ക്ലിനിക്കുകളിൽ ഒന്നാണ് എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ക്ലിനിക്. ഹോം കെയറുകളിൽ വളണ്ടിയർ ഹോം കെയർ, വനിതാ രോഗികളെ കുളിപ്പിക്കൽ, വീട് വൃത്തിയാക്കി കൊടുക്കൽ, അതുപോലെതന്നെ എല്ലാ ബുധനാഴ്ചയും വനിതകളുടെ നേതൃത്വത്തിൽ ക്ലിനിക്കിലെ ഹോം കെയർ ടീമിലേക്ക് ആവശ്യമായ വീടുകളിൽ ചെന്ന് രോഗികൾക്ക് മുറിവ് ഡ്രസ്സ് ചെയ്യുന്നതിനും രോഗി പരിചരണത്തിനും ആവശ്യമായ ഗോസ് പാഡ് റോള് എന്നിങ്ങനെ എല്ലാം മെറ്റീരിയൽസും പരിശീലനം നൽകിയ വനിതാ വളണ്ടിയർമാർ നേതൃത്വത്തിൽ തയ്യാറാക്കുന്നു. 

ഇത് കഴിഞ്ഞ മൂന്നുവർഷമായി വളരെ കൃത്യമായി നടക്കുന്നു എന്നതും അഭിനന്ദനാർഹമാണ്. വനിതാ വിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ, രോഗി പരിചരണ പരിശീലന പരിപാടികൾ, പ്രത്യേക വിഭവസമാഹരണ ക്യാമ്പയിനുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Advertisment