/sathyam/media/media_files/2024/12/03/etPrf1741ERaUs6aFvuw.jpg)
വടക്കേക്കര: 1960 കളിൽ തുടങ്ങിയ കാവ്യരചനകൾ ഇന്നും തുടരുമ്പോഴും അംഗീകാരങ്ങൾ തേടിപ്പോവാതെ കാവ്യരചന തുടരുന്ന ആത്മാർത്ഥ നിറവ്യക്തിത്വമാണ് കുര്യാപ്പിള്ളി വിശ്വഭരൻ എന്ന് കെ വി അനന്തൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
കവി കുര്യാപ്പിള്ളി വിശ്വംഭരനെ കെ വി അനന്തൻ മാസ്റ്റർ പൊന്നാട ചാർത്തി ആദരിച്ചു സംസാരിക്കുകയായിരുന്നു. 1960 കളിൽ നിരവധി സ്റ്റേജുകളിൽ നിറഞ്ഞു നിന്നിരുന്ന നാടകങ്ങളായ മുള്ളം മലരും, വ്യാമോഹം, പള്ളിമേട, ആറാം പ്രമാണം എന്നീ നാടകങ്ങൾക്ക് ഗാനരചന നടത്തിയിട്ടുള്ള പ്രശസ്തനായിരുന്നു വിശ്വംഭരൻ.
ആ കാലങ്ങളിലെ പ്രശസ്ത മാസികകളായ ആലുവയിലെ നിരൂപണം, പറവൂരിലെ ശരിനിറം, ഇരിഞ്ഞാലക്കുടയിലെ ഛായ എന്നീ പ്രസിദ്ധീകരണങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. രാജൻ മൂത്തകുന്നം, ഭാസ്ക്കരൻ മാസ്റ്റർ എന്നിവരോടൊപ്പം ചേർന്ന് കവിതാ സമാഹരം പുറത്തിറക്കിയിട്ടുണ്ട്.
മൂത്തകുന്നം സ്ക്കൂളിലെ പാട്ട് ടീച്ചറായിരുന്ന ചിന്നമ്മ ടീച്ചറിൻ്റെ ഈ അടുത്തു നടന്ന വിയോഗത്തിൽ എഴുതിയ നിമിഷ കവിത ഏറെ ശ്രദ്ധ നേടിയിരുന്നു. ഹവ്വ ടീച്ചറിൻ്റേയും ഗീത ടീച്ചറിൻ്റെയും ശ്രമഫലമായി നിരവധി കവിതകൾ യൂട്യൂബുകളിൽ ഉണ്ട്.
മുകുന്ദപുരം സൊസൈറ്റി ഡയറക്ടർ ജോജോ മനക്കിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവയിത്രി കൊടുങ്ങല്ലൂർ മേലേഴത്ത് ഗീത ടീച്ചർ, മടപ്ലാതുരുത്ത് തറവാട് സൊസൈറ്റി സെക്രട്ടറി ഷീല മനക്കൽ, എം ടി ജൂസ കാവ്യസായാഹ്നം കൺവീനർ സോഫി ജോജോ, മുൻ ക്ഷീര വികസന ഓഫീസർ വി വി സാമിനാഥൻ, ജനശബ്ദം വാർത്ത കലാരംഗം എഡിറ്റർ ബിജോയ് സ്രാമ്പിക്കൽ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us