Advertisment

'ആര്‍ക്കും പാടാം' സംഗീത വാട്‌സ്ആപ്പ് കൂട്ടായ്മ ഒക്ടോബര്‍ 27ന് ' രവീന്ദ്രജാലം' സംഘടിപ്പിക്കുന്നു

രവീന്ദ്രൻ മാഷിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് മത്സരാർത്ഥികളുമായി സംവദിച്ച് അദ്ദേഹത്തിന്റെ പത്നി ശോഭന രവീന്ദ്രൻ ഈ പരിപാടിയിലെ മുഖ്യ അതിഥിയായി എത്തുന്നു.

New Update
raveendraUntitledidfis

പാലക്കാട്: സംഗീത രംഗത്തെ  അഭിരുചികളെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി കഴിഞ്ഞ ഏഴു വർഷത്തോളമായി സാധാരണക്കാരായ നിരവധി ഗായകർക്ക് പ്രോത്സാഹനമേകിയ 'ആർക്കും പാടാം' എന്ന സംഗീത വാട്സ്ആപ്പ് കൂട്ടായ്മ ഈ വരുന്ന ഒക്ടോബർ 27ന് പാലക്കാട് മോയൻ എൽ പി സ്കൂൾ ഹാളിൽ വച്ച്, മൺമറഞ്ഞ പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാഷുടെ ഓർമ്മകൾക്ക് മുൻപിൽ അദ്ദേഹത്തിന്റെ ഗാനങ്ങളുടെ പല്ലവിയും അനുപല്ലവിയും കോർത്തിണക്കി ' രവീന്ദ്രജാലം' എന്ന കരോക്കെ സംഗീത മത്സരം സംഘടിപ്പിക്കുന്നു.

Advertisment

ഞായറാഴ്ച രാവിലെ 08:30ന് ആരംഭിക്കുന്ന മത്സരത്തിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ജൂനിയർ-സീനിയർ- ജനറൽ വിഭാഗങ്ങളിലെ ഗായകർ  ഒരുമിക്കുന്നു.

രവീന്ദ്രൻ മാഷിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് മത്സരാർത്ഥികളുമായി സംവദിച്ച് അദ്ദേഹത്തിന്റെ പത്നി ശോഭന രവീന്ദ്രൻ ഈ പരിപാടിയിലെ മുഖ്യ അതിഥിയായി എത്തുന്നു.

 

Advertisment