പുതുവത്സരദിനത്തിൽ കെഎസ്ഇബി ഒലവക്കോട് ഇലക്ട്രിക്കൽ സെക്ഷൻ സുരക്ഷ ബോധവൽക്കരണ പ്രചരണയാത്ര നടത്തി

New Update
kseb olavakkod

കെ എസ് ഇ ബി എൽ ഒലവക്കോട് ഇലക്ട്രിക്കൽ സെക്ഷൻ നടത്തുന്ന സുരക്ഷ ബോധവൽക്കരണ പ്രചരണ ജാഥ കെ എസ് ഇ ബി പാലക്കാട് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ സതീഷ് കുമർ എ ഉദ്ഘാടനം ചെയ്യുന്നു.

ഒലവക്കട്: പുതുവത്സരദിനത്തിൽ കെഎസ്ഇബി ഒലവക്കോട് ഇലക്ട്രിക്കൽ സെക്ഷൻ സുരക്ഷ ബോധവൽക്കരണ പ്രചരണയാത്ര നടത്തി. കെഎസ്ഇബിഎൽ നടത്തുന്ന സുരക്ഷ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി നടത്തിയ സുരക്ഷ ബോധവൽക്കരണ പ്രചരണ യാത്ര പാലക്കാട് ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ സതീഷ് കുമാർ എ ഉത്ഘാടനം ചെയ്തു.

Advertisment

സെക്ഷൻ പരിധിയിലെ താണാവു പരിസരത്തു നടന്ന പരിപാടിയിൽ കൽപ്പാത്തി സബ് ഡിവിഷിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ ഷെഫീക് വൈ അദ്ധ്യക്ഷത വഹിച്ചു.

ഒലവക്കോട് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയര്‍ രാജേഷ് കെ.എം കെഎസ്ഇബിയുടെ സുരക്ഷ സന്ദേശം നൽകി. കെഎസ്ഇബി പരിശീലകൻ ശെൽവരാജ് വി മുഖ്യപ്രഭാക്ഷണം നടത്തി.

പ്രചരണ യാത്ര സെക്ഷന്റെ പ്രധാന ഭാഗങ്ങളിൽ പ്രചരണം നടത്തി ഒലവക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിസരത്ത് സമാപിച്ചു. സമാപന യോഗം പുതുപ്പരിയായിരം 8 -ാം വാർഡ് അംഗം എസ്. ബഷീർ ഉദ്ഘാടനം ചെയ്തു. 

പൊതു ജനങ്ങൾക്കിടയിൽ സുരക്ഷ അറിയേണ്ടതും ചെയ്യേണ്ടതും ഉൾപ്പെടുത്തിയുള്ള ലഘുലേഖ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സീനീയർ സൂപ്രണ്ട് വിനായക് സി കുറുപ്പ് അദ്ധ്യക്ഷം വഹിച്ചു. സബ് എഞ്ചിനീയർ ഡോ. ഷീബ ബാബു, അഞ്ജന കെ ആർ, റഫീക് ബി എന്നിവർ സംസാരിച്ചു. 

വൈദ്യുതി ബോർഡിന്റെയും ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെയും നിർദ്ദേശങ്ങൾ പാലിച്ചും ഗുണനിലവാരമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചും വൈദ്യുതി ഉപയോഗത്തിൽ മതിയായ ജാഗ്രത പുലർത്തണമെന്നും വൈദ്യുതി പ്രതിഷ്ഠാപനങ്ങൾക്ക് അടുത്ത് അപകട സാധ്യതയുള്ള ഇരുമ്പു തോട്ടിയുടെ ഉപയോഗവും, അനധികൃതവൈദ്യുത വേലി ഉയർത്തുന്ന അപകടസാധ്യതകൾ ചൂണ്ടികാട്ടുന്നതടക്കമുള്ള സുരക്ഷ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഒലവക്കോട് ഇലക്ട്രിക്കൽ സെക്ഷൻ സുരക്ഷ സന്ദേശ യാത്ര നടത്തിയത്.

Advertisment