/sathyam/media/media_files/2025/10/12/fb457ddb-cf18-4a3f-b320-157fa5d919f4-2025-10-12-21-03-26.jpg)
പട്ടാമ്പി: “പഴയ കാലത്ത് ജാതി പേരിൽ ഭരണം നടത്തിയിരുന്ന കാലഘട്ടത്തിൽ കീഴ് ജാതിക്കാരെ അടിമകളായി കണ്ടിരുന്നു. അന്നത്തെ സാമൂഹിക അനീതി അവസാനിപ്പിക്കാൻ ശ്രീബസവേശ്വരൻ, ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയ മഹാന്മാർ നടത്തിയ നവോത്ഥാന പ്രസ്ഥാനങ്ങളാണ് സമൂഹത്തിൽ വലിയ മാറ്റം സൃഷ്ടിച്ചത്,” എന്ന് അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ പറഞ്ഞു.
പട്ടാമ്പി മാളുട്ടി ഓഡിറ്റോറിയത്തിൽ നടന്ന ആൾ ഇന്ത്യ വീരശൈവ സഭ പാലക്കാട് ജില്ലാ പ്രതിനിധി സമ്മേളനത്തിലും കുടുംബ സംഗമത്തിലും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. “വീരശൈവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും, ജനപ്രതിനിധിയായി സർക്കാരിന്റെ ശ്രദ്ധയിൽ ഇത് കൊണ്ടുവരുമെന്നും” എം.എൽ.എ കൂട്ടിച്ചേർത്തു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡന്റ് വിഷ്ണു നെല്ലായ അദ്ധ്യക്ഷത വഹിച്ചു. പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി കലാസാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
സിനിമാ സംവിധായകനും കലാസംവിധായകനുമായ വിഷ്ണു നെല്ലായ, മാജിഷ്യൻ ആർ. കൈലാസനാഥ്, എഴുപത് വയസ്സ് കഴിഞ്ഞ സമുദായ അംഗങ്ങൾ എന്നിവരെ ആദരിച്ചു. പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു.
പഞ്ചായത്തും നഗരസഭയും പ്രതിനിധികളായ എ. സുരേഷ്, ടി.വി. വത്സല, സി.വി. മണികണ്ഠൻ, എ. രമേശ് ബാബു, ആർ. രവി കഞ്ചിക്കോട്, ശശി പുതിയങ്കം, ശിവശങ്കരൻ ആറാണി, പ്രദീപ് എളംകുളം, ശ്യാംജി കട്ടിൽമാടം, സുരേഷ് ബാബു ആണ്ടിമഠം, വി.പി. ലതിക, പി. വിവിനിഷ, കൊപ്പം മണി, എ. രവീന്ദ്രൻ, രാജൻ ചെറോട്, പി.വി. വേലായുധൻ, ഇ. രാജൻ എന്നിവർ സംസാരിച്ചു.
ആർ. രവി കഞ്ചിക്കോടിനെ സഭയുടെ ജില്ലാ സെക്രട്ടറിയായി നോമിനേറ്റ് ചെയ്തു.