സരസ്സ് മേള: കുമരനെല്ലൂരിൽ ജനകീയ ശുചീകരണ ക്യാമ്പയിന് തുടക്കമായി

New Update
ef4d47f0-59a6-4eaf-9283-33af683d553b

പാലക്കാട്‌ : കുമരനെല്ലൂർ  നടക്കാനിരിക്കുന്ന സരസ്സ് മേളയോടനുബന്ധിച്ച് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജനകീയ ശുചീകരണ ക്യാമ്പയിന് കുമാരനെല്ലൂരിൽ തുടക്കമായി.

Advertisment

ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുള്ള നിർദ്ദേശപ്രകാരം കപ്പൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ നിർവഹിച്ചു.

2025 ഡിസംബർ 28-ന് നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവ് അധ്യക്ഷത വഹിച്ചു. പൊതുസ്ഥലങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ മേളയ്ക്ക് എത്തുന്നവർക്ക് മികച്ച അനുഭവം നൽകുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

വാർഡ് മെമ്പർമാരായ അലി കുമരനെല്ലൂർ, അമീൻ മാസ്റ്റർ, ശിഹാബ് കൊള്ളന്നൂർ, ദീപ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർക്കൊപ്പം ഹരിതകർമ്മ സേന അംഗങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.

സരസ്സ് മേളയുടെ വിജയത്തിനായി വരും ദിവസങ്ങളിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Advertisment