"നമ്മുടെ വോട്ട് നൻമയ്ക്ക്" - സൗഹൃദം ദേശീയവേദി

New Update
sauhrudam deshiya vedhi

സൗഹൃദം ദേശീയ വേദിയുടെ പ്രത്യേക ജില്ലാതല യോഗം പ്രസിഡൻ്റ് പി.വി. സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: പാർട്ടി ഏതായാലും  സ്ഥാനാർത്ഥി ആരായാലും വോട്ട് സാമൂഹ്യ നൻമയ്ക്കാവണമെന്നും സംശുദ്ധരായ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും ആഹ്വാനം ചെയ്ത് സൗഹൃദം ദേശീയ വേദി.  

Advertisment

എല്ലാവരും അവരുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും എല്ലാ വോട്ടർമാരോടും ജില്ലാ കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു. എസ്ഐആറും ബിഎല്‍ഓമാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു.  

ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കും ജീവനക്കാർക്കു മുള്ള പ്രശ്നങ്ങൾ സമ്പൂർണ്ണമായും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. കൊടുമ്പ് സൗഹൃദ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കോർഡിനേറ്റർ ഗോപാലകൃഷ്ണൻ. എസ്. അധ്യക്ഷത വഹിച്ചു. 

ജില്ലാ പ്രസിഡൻ്റ് പി.വി. സഹദേവൻ ഉദ്ഘാടനം ചെയ്തു.  ശെന്തിൽ കുമാർ. എസ്., സുഭാഷ് . വി.  ബാബു. എം , ശശികുമാർ .ജി., സതീഷ് അണ്ണാമലൈ നടരാജൻ . എം എന്നിവർ പ്രസംഗിച്ചു. ഭരണ ഘടനാ ശില്പി ഡോ . അംബേദ്കറെ യോഗത്തിൽ  അനുസ്മരിച്ചു. 

അട്ടപ്പാടിയിൽ ഡ്യൂട്ടിക്കിടയിൽ കാട്ടാന ആക്രമണത്തിൽ ജീവനക്കാരൻ കൊല്ലപ്പെട്ട വേദനാജനകമായ സംഭവം വസ്തുനിഷ്ഠമായി വിലയിരുത്തി വനപാലകർക്ക് ജോലിയിൽ കൂടുതൽ  സുരക്ഷ ഉറപ്പാക്കണമെന്ന് സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു. വാച്ചർ കാളിമുത്തുവിൻ്റെ വിയോഗത്തിൽ യോഗം അനുശോചിച്ചു.

Advertisment