ചുണ്ണാമ്പു തറമേൽ പാലത്തിനടിയിലെ സർവീസ് റോഡ് ഇടിഞ്ഞു

റോഡിന്റെ വശങ്ങൾ കെട്ടിയ ഭിത്തിയുടെ നിർമ്മാണത്തിലെ അപാകതയും, പൈപ്പ്ലൈൻ പൊട്ടിയപ്പോൾ ഭിത്തി ഉറപ്പിലാത്തതിനാലുമാണ് സർവീസ് റോഡ് ഇടിഞ്ഞു വീണതെന്ന് നാട്ടുകാർ

New Update
service-road

ഒലവക്കോട്: പാലക്കാട് ശകുന്തള ജങ്ങ്ഷനിൽ നിന്നും ബി ഒ സി റോഡ് വഴി ചുണ്ണാമ്പു തറ - ഒലവക്കോട് ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡ് ഇടിഞ്ഞ് തോട്ടിലേക്ക് വീണ് ഗതാഗത സംവിധാനം തടസ്സപ്പെട്ടു. പ്രധാന സർവ്വീസ് റോഡായതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകാറുള്ളത്. 

Advertisment

ser-1

റോഡിന്റെ വശങ്ങൾ കെട്ടിയ ഭിത്തിയുടെ നിർമ്മാണത്തിലെ അപാകതയും, പൈപ്പ്ലൈൻ പൊട്ടിയപ്പോൾ ഭിത്തി ഉറപ്പിലാത്തതിനാലുമാണ് സർവീസ് റോഡ് ഇടിഞ്ഞു വീണതെന്ന് നാട്ടുകാർ ആരോപിച്ചു. ജനപ്രതിനിധികളും അധികൃതരും ചർച്ച നടത്തി ഉടൻ നിർമ്മാണപ്രവർത്തനം നടത്തുമെന്ന് അറിയിച്ചു.

Advertisment