Advertisment

കെ എസ് ഹരിഹരന്‍ നടത്തിയത് അനുചിതമായ പ്രയോഗം; പൊതു ഇടത്തിലോ പ്രസംഗത്തിലോ ഉപയോഗിക്കാന്‍ പറ്റാത്ത വാക്കുകളും ഉണ്ടാവാന്‍ പാടില്ലാത്ത ചിന്തകളുമാണ് കടന്നുകൂടിയത്; ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ആവര്‍ത്തിക്കാന്‍ പാടില്ലാത്ത പ്രയോഗമാണെന്ന് ഷാഫി പറമ്പില്‍

നാട് ഒരുമിക്കണം എന്ന വാചകത്തിലാണ് പ്രസംഗം അവസാനിപ്പിച്ചത്. പ്രകോപനം ഉണ്ടാക്കാനുള്ള പരിപാടിയല്ല. ഹരിഹരന്റെ വാക്ക് ദൗര്‍ഭാഗ്യകരമായി പോയി. പരിപാടി അവസാനിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവും താനും ആര്‍എംപി നേതാക്കളെ കണ്ടിരുന്നു.

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
shafi parambil1

പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ എംഎല്‍എക്കെതിരായ ആര്‍എംപി കേന്ദ്രകമ്മിറ്റി അംഗം കെ എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തള്ളി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍.

Advertisment

അനുചിതമായ പ്രയോഗമാണ് നടത്തിയത്. പൊതുഇടത്തിലോ സ്വകാര്യസംഭാഷണത്തിലോ പ്രസംഗത്തിലോ ഉപയോഗിക്കാന്‍ പറ്റാത്ത വാക്കുകളും ഉണ്ടാവാന്‍ പാടില്ലാത്ത ചിന്തകളുമാണ് കടന്നുകൂടിയത്. തെറ്റായതും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമായ പ്രയോഗമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളായാലും അവരോട് രാഷ്ട്രീയമായ വിയോജിപ്പ് പ്രകടിപ്പിക്കാം. പ്രകടനങ്ങളെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ പറയാം.

അതല്ലാതെ ആക്ഷേപ പരാമര്‍ശം വരാന്‍ പാടില്ലായെന്നത് നൂറ് ശതമാനം പോളിസിയായി കൊണ്ടുനടക്കണം. ആരെയും ആക്ഷേപിക്കാന്‍ വേണ്ടി സംഘടിപ്പിച്ച പരിപാടിയല്ല വടകരയിലേത്. 

നാട് ഒരുമിക്കണം എന്ന വാചകത്തിലാണ് പ്രസംഗം അവസാനിപ്പിച്ചത്. പ്രകോപനം ഉണ്ടാക്കാനുള്ള പരിപാടിയല്ല. ഹരിഹരന്റെ വാക്ക് ദൗര്‍ഭാഗ്യകരമായി പോയി. പരിപാടി അവസാനിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവും താനും ആര്‍എംപി നേതാക്കളെ കണ്ടിരുന്നു.

സ്വാഗതാര്‍ഹമായ സമീപനമാണ് അവര്‍ സ്വീകരിച്ചത്. ഖേദം പ്രകടിപ്പിക്കുകയും പരാമര്‍ശം തള്ളിയ ആര്‍എംപി നിലപാടും സ്വാഗതാര്‍ഹമാണ്.' ഷാഫി പറമ്പില്‍ പറഞ്ഞു.

Advertisment