/sathyam/media/media_files/xXK7CEMdPOfhP4gMY82p.jpg)
കുമരനെല്ലൂർ : മുൻ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം താരം ഷിജാസ് ടി പി ഇനി ഈസ്റ്റ് ബംഗാൾ കുപ്പായത്തിൽ പന്ത് തട്ടും. കുമരനെല്ലൂർ തൊഴമ്പുറത്ത് പള്ളിയാലിൽ ഫൈസൽ ബാബു, നൗഷിജ ദമ്പതികളുടെ മകനായ ഷിജാസ് തൃശ്ശൂർ വ്യാസ കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്.
കഴിഞ്ഞ രണ്ട് വർഷമായി കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം കേരള പ്രീമിയർ ലീഗ്,ഡെവലപ്പ്മെന്റ് ലീഗ് തുടങ്ങിയ നിരവധി ടൂർണമെന്റുകളിൽ കളിച്ച ഷിജാസ് രണ്ടായിരത്തി പതിനെട്ടിൽ ഗോവയിൽ വെച്ച് നടന്ന അണ്ടർ പതിനഞ്ച് ഇന്ത്യൻ ക്യാമ്പിലും, രണ്ടായിരത്തി ഇരുപത്തി ഒന്നിൽ ഒഡിഷയിൽ വെച്ച് നടന്ന അണ്ടർ പതിനെഴ് ഇന്ത്യൻ ക്യാമ്പിലും ഷിജാസ് അംഗമായിരുന്നു.
രണ്ടായിരത്തി ഇരുപത്തി ഒന്നിൽ തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിന് ടൂർണമെന്റിലെ ബെസ്റ്റ് പ്ലയെർ അവാർഡിന് അർഹയിരുന്നു.
കൂടാതെ തൃശ്ശൂർ, പാലക്കാട് ജില്ലകൾക്ക് വേണ്ടി സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കളിക്കുകയും കഴിഞ്ഞ വർഷത്തെ കേരള സന്തോഷ് ട്രോഫി ക്യാമ്പിൽ അവസാന നിമിഷം വരെ മികച്ച പ്രകടനം കാഴ്ച വെക്കുകയും പരിക്ക് കാരണം പിന്മാറുകയും ചെയ്യുകയായിരുന്നു.
തൃശ്ശൂരിലെ മികച്ച ഫുട്ബോൾ സ്കൂളുകളിൽ ഒന്നായ റെഡ് സ്റ്റാർ ഫുട്ബോൾ അക്കാദമിയുടെ തരമാണ് ഈ കുമരനെല്ലൂർ സ്വദേശി. മൂന്ന് വർഷത്തെക്കാണ് ഷിജാസ് ഈസ്റ്റ് ബംഗാളുമായി കരാറിൽ ഒപ്പിട്ടിരിക്കുന്നത്.