ഷൊർണ്ണൂരിൽ ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം; സുരക്ഷ വീഴ്ച ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് ആരോപിച്ച് പ്രതിഷേധിച്ച് ബി.എം.എസ്

New Update
B

പാലക്കാട്‌: ഷൊർണ്ണൂരിൽ ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവം റയിൽവേ കരാറുകാരുടെ അനാസ്ഥയാണെന്ന് ബി എം എസ് ജില്ലാ ജോ.സെക്രട്ടറി ശശി ചോറോട്ടൂർ പറഞ്ഞു.

Advertisment

റയിൽവേ ശുചീകരണ തൊഴിലാളികളുടെ ദാരുണമായ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി എം എസ് ഷൊർണ്ണൂർ റയിൽവേ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റയിൽവേ കരാറുകാർ മനുഷ്യ ജീവന് തീരെ വില കൽപ്പിക്കുന്നില്ലെന്നും ഒരു സൂപ്പർവൈസറെ പോലും നിയോഗിക്കാത്തതാണ് ഈ ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. റയിൽവേ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും ഇത്രയും അപകടസാധ്യതയുള്ള ജോലിയിലേർപ്പെടുന്നവർക്ക് മതിയായ ഇൻഷുറൻസ് ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മരണമടഞ്ഞവരുടെ കുടുംബത്തിന് ഏറ്റവും കുറഞ്ഞത് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബിഎംഎസ് ഷൊർണൂർ മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷോർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് ധർണയും നടത്തി ധർണ സമരം ബിഎംഎസ് ജില്ലാ ജോയിൻ സെക്രട്ടറി ശശി ചോറോട്ടൂർ ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് എൻ.ജി.അശോകൻ അധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ്ണയിൽ സി. മനോജ്, രാജു തത്തനം പുള്ളി, പി.ജോബി ആന്റണി, ആർ.സുധാകരൻ, പി.കെ.സാജൻ എന്നിവർ സംസാരിച്ചു.

Advertisment