പാലക്കാട് വാഹനാപകടം; കോട്ടപ്പുറം സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു

New Update
si

പാലക്കാട്: പാലക്കാട് നടന്ന വാഹനാപകടത്തില്‍ കോട്ടപ്പുറം സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു. പാലക്കാട് കൊപ്പത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.

Advertisment

കരിമ്പുഴ കോട്ടപ്പുറം സ്വദേശി കുളങ്ങര ഗീതാഞ്ജലിയില്‍ പ്രകാശനാണ് മരിച്ചത്. പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു.

ഇന്ന് ശബരിമല ഡ്യൂട്ടിക്ക് പോകുന്നതിനുവേണ്ടി ഭാര്യയുടെ വീട്ടില്‍നിന്നും ഓഫീസിലേക്ക് പോകുന്ന വഴിയാണ് അപകടം. 

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 12.30 കോട്ടപ്പുറം കാവിന് സമീപമുള്ള വീട്ടിലെത്തിക്കും.

Advertisment