/sathyam/media/media_files/2025/09/14/3ade4861-0077-4deb-b346-689dc1e81727-2025-09-14-20-33-29.jpg)
പാലക്കാട്:ഒക്ടോബർ 17, 18, 19 തീയതികളിൽ വയനാട്ടിൽ നടക്കാനിരിക്കുന്ന സംസ്ഥാന എക്‌സൈസ് കലാകായികമേളയുടെ മുന്നോടിയായി ജില്ലാ തല മത്സരങ്ങൾ പാലക്കാട് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിലും, കോസ്മോ പൊളിറ്റൻ ക്ലബ്ബിലും സംഘടിപ്പിച്ചു.
ഇന്റർനാഷണൽ അത്‌ലറ്റ് പി.യു.ചിത്ര ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി കൺവീനർ വി.പി. മഹേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പി.കെ. സതീഷ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് ഓഫീസർ പി. ജയപ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കേരള സ്റ്റേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ.ആർ. അജിത്, സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ബി. ഉഷ, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കലാധരൻ വി., സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി. സുഭാഷ് എന്നിവർ ആശംസകൾ നേർന്നു. ആർട്സ് ഓഫീസർ എൻ. സന്തോഷ് നന്ദി രേഖപ്പെടുത്തി.
ഷട്ടിൽ വിജയികൾ
ജനറൽ വിഭാഗം: സിംഗിൾസ് – നിഷാദ്, ഡബിൾസ് – സുനേഷ്, മുഹമ്മദ്
ജൂനിയർ വെറ്ററൻ (35–40): സിംഗിൾസ് – അരുൺ യു., ഡബിൾസ് – അരുൺ യു., സുബീഷ്
40–45: സിംഗിൾസ് – ജെയിംസ് വർഗീസ്, ഡബിൾസ് – ജെയിംസ് വർഗീസ്, കെ.ഒ. പ്രസന്നൻ
45–50: സിംഗിൾസ് – മേഘനാഥൻ, ഡബിൾസ് – കെ.കെ. നാരായണൻ, ഷിബു പി.കെ.
50-ന് മുകളിൽ: സിംഗിൾസ് – ജയദേവനുണ്ണി, ഡബിൾസ് – ജയദേവനുണ്ണി, സേതുനാഥ്
വനിത വിഭാഗം: സിംഗിൾസ് – ഉഷ ടി.ബി., ഡബിൾസ് – ഉഷ ടി.ബി., ആതിര
അത്ലറ്റിക്‌സ് വിജയികൾ
35 വയസിന് താഴെ: 400m, ജാവലിൻ – നിഖിൽ
35–40: 800m, 400m, 1500m – മനോജ്
40–45: ഷോട്ട്പുട്ട്, ഡിസ്കസ്, ജാവലിൻ (2ാം സ്ഥാനം) – മഹേഷ് വി.പി.
45–50: 400m, 800m – ജെയിംസ് വർഗീസ്
50-ന് മുകളിൽ: 400m, 100m – ജയദേവനുണ്ണി
വനിത വിഭാഗം
ജനറൽ: ജാവലിൻ, ഷോട്ട്പുട്ട് – സിഞ്ചു പ്രസാദ്
35–40: ഷോട്ട്പുട്ട്, ജാവലിൻ, ഡിസ്കസ് – അജിത
40–45: ഷോട്ട്പുട്ട്, ജാവലിൻ, 100m – വിജിനി
45–50: ഷോട്ട്പുട്ട്, ജാവലിൻ, ഡിസ്കസ് – വേണി