മുഴുവൻ സ്കൂൾ കുട്ടികൾക്കും സ്റ്റീൽ വാട്ടർ ബോട്ടിൽ നൽകി പല്ലശ്ശന പഞ്ചായത്ത്

2025 -26 വർഷത്തെ പദ്ധതി രൂപീകരണത്തിൽ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കുമായി പദ്ധതി തയ്യാറാക്കി. 2,15,000 രൂപ ചെലവഴിച്ചാണ് 1010 കുട്ടികൾക്ക് സ്റ്റീൽ വാട്ടർബോട്ടിൽ വിതരണം നടത്തിയത്

New Update
STEEL-WATER-BOTTLE

പാലക്കാട്:  നവകേരള സൃഷ്ടിക്കായി കേരളം ഏറ്റെടുത്ത് വിജയിപ്പിച്ച മാലിന്യമുക്ത പ്രവർത്തനത്തിന്റെ തുടർച്ചയായി സംസ്ഥാനത്ത് ആദ്യമായി പൊതുവിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികൾക്കും സ്റ്റീൽ വാട്ടർ ബോട്ടിൽ നൽകി പാലക്കാട് ജില്ലയിലെ  പല്ലശ്ശന ഗ്രാമപഞ്ചായത്ത് മാതൃകയായി.

Advertisment

 കഴിഞ്ഞവർഷം സംഘടിപ്പിച്ച  ഹരിത സഭയിൽ പങ്കെടുത്ത കുട്ടികളുടെ നിർദ്ദേശം അപ്പോൾ തന്നെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽ സായി രാധ ഏറ്റെടുക്കുകയായിരുന്നു. 2025 -26 വർഷത്തെ പദ്ധതി രൂപീകരണത്തിൽ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കുമായി പദ്ധതി തയ്യാറാക്കി. 2,15,000 രൂപ ചെലവഴിച്ചാണ് 1010 കുട്ടികൾക്ക് സ്റ്റീൽ വാട്ടർബോട്ടിൽ വിതരണം നടത്തിയത്.

 പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽ സായ് രാധ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാലക്കാട്   ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോൾ വിതരണ ഉദ്ഘാടനം നിർവഹിച്ചു. 

 സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ കെ യശോദ, കെ അനന്തകൃഷ്ണൻ പഞ്ചായത്ത് മെമ്പർമാരായ കെ പുഷ്പലത, സി. അംബുജാക്ഷൻ, കെ മണികണ്ഠൻ , കെ ശ്രീദേവി ,ഡി മനു പ്രസാദ് പഞ്ചായത്ത് സെക്രട്ടറി എസ് മഹേഷ് കുമാർ ശുചിത്വമിഷൻ നെന്മാറ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ എ ഹാറൂൺ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. അശോകൻ സ്വാഗതവും നിർവഹണ ഉദ്യോഗസ്ഥ ഹെഡ്മിസ്ട്രസ്സ് ടി.ഇ.ഷൈമ നന്ദിയും പറഞ്ഞു

Advertisment