New Update
/sathyam/media/media_files/2025/10/07/stray-dogs-in-kottayam-town-2025-10-07-16-04-52.jpg)
പാലക്കാട്: പാലക്കാട് രണ്ടാം ക്ലാസുകാരന് നേരെ തെരുവുനായയുടെ ആക്രമണം.
മേപ്പറമ്പ് മാപ്പിളക്കാട് വെച്ചാണ് സംഭവം നടന്നത്. സൗഹൃദ നഗറിൽ താമസിക്കുന്ന ധ്യാൻ എന്ന കുട്ടിക്കാണ് തെരുനായയുടെ കടിയേറ്റത്.
Advertisment
വീടിന് സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ പ്രദേശവാസിയായ യുവതിക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.