സ്‌കൂള്‍ ഗോവണിയില്‍ നിന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

കുട്ടി താഴേക്ക് ഇറങ്ങി വരുന്നതിനിടെ വീഴുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു

New Update
7

പാലക്കാട്: സ്‌കൂള്‍ ഗോവണിയില്‍ നിന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു.

Advertisment

 കാപ്പുപറമ്പ് സ്വദേശി മസിന്‍ മുനീര്‍ (7 വയസ്സ്) ആണ് മരിച്ചത്. പാലക്കാട് തച്ചനാട്ടുകരയിലാണ് സംഭവം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. കുട്ടി താഴേക്ക് ഇറങ്ങി വരുന്നതിനിടെ വീഴുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പൂവത്താണി നടുവിലത്താണി അല്‍ബിര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 

Advertisment