സുഗതകുമാരി ടീച്ചറിൻ്റെ നവതിയാഘോഷം; മലമ്പുഴയിൽ സുഗതസുഷ്മ വനം പരിപാടി സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

മലമ്പുഴ: പ്രമുഖപരിസ്ഥിതി സംരക്ഷകയും കവയിത്രിയുമായ സുഗതകുമാരി ടീച്ചറിൻ്റെ നവതിയാഘോഷം 'സുഗതനവതി' എന്ന പേരിൽ രാജ്യമെമ്പാടും ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പരിസ്ഥിതി പരിപാടികളോടുനുബന്ധിച്ച് സുഗതസൂഷ്മ വനം സംഘടിപ്പിച്ചു.

Advertisment

നവതിയാഘോഷ സമതിക്കൊപ്പം പൂമര തണൽപ്രകൃതി കുടുംബം നടത്തിവരുന്ന സുഗതസൂഷ്മ വനം മലമ്പുഴ ഡാമിൽ നടന്നു. പൂമര തണൽ കോഡിനേറ്റർ സുനിൽ സുരേന്ദ്രൻ നിന്നും വൃക്ഷത്തൈ സ്വീകരിച്ച് ഏകതാ പരിഷത്ത് സംസ്ഥാന ജനറൽ കൺവീനർ സന്തോഷ് മലമ്പുഴ പരിപാടി ഉദ്ഘാടനം ചെയ്തു.

publive-image

ജൈവ സംരക്ഷസമതി സംസ്ഥാന സെക്രട്ടറി രാജീവ് അദ്ധ്യക്ഷത വഹിച്ചു. പൂമരതണൽ കോഡിനേറ്റർ സുനിൽസുരേന്ദ്രൻ്റെ യാത്ര സന്ദേശം നൽകി. എഴുത്തുകാരി പ്രേമരാമൻ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.

അക്ഷര, കൈലാസ് എന്നിവർ ചേർന്ന് "ഒരുതൈനടാം " കവിത ആലപിച്ചു. സനൂപ് കൃഷ്ണ, വി.ചന്ദ്രൻമണലി, ഗിരീഷ്തോണിക്കടവ്, സിന്ധുകുമാർ, സുഷിത പൂമരതണൽ എന്നിവർ സംസാരിച്ചു.

പൂമരതണൽ പ്രകൃതികുടുംബം വിവിധവിദ്യാലയങ്ങൾ, വിശിഷ്ട വ്യക്തികളുടെ വസതികൾ, മറ്റ് തിരഞ്ഞെടുക്കപ്പെട്ട പരിസ്ഥിതി സൗഹൃദ മേഖലകൾ എന്നിവിടങ്ങളിൽ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു.

രക്തചന്ദനം ആര്യവേപ്പ്, അശോകം, നെഗോല്ലി, നിർമരുത്, ഉങ്ങ്, മന്ദാരം, കറ്റാർവാഴ, എന്നീ ഔഷധവൃക്ഷ തൈകളാണ് നട്ടുവരുന്നത്.

 

 

 

Advertisment