/sathyam/media/media_files/kihhopy5lemU4JffJEep.jpg)
പാലക്കാട്: പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസറെ ഉപരോധിച്ചു. റേഷൻകടയിൽ മാസ്റ്ററിങ്ങിന്റെ പേരിൽ റേഷൻ കടകൾക്ക് മുന്നിൽ ജനങ്ങൾ തെരുവിൽ ക്യൂവിലാണ്.
സർവ്വർ കമ്പ്ലൈന്റ് എന്ന പേരിൽ ഒരാൾക്ക് പോലും മസ്റ്ററിങ് നടത്താൻ ഈ സമയം വരെ കഴിഞ്ഞിട്ടില്ല. 15/16/17 എന്ന തീയതികളിലാണ് സർക്കാർ അനുവദിച്ച സമയം. നോമ്പും പരീക്ഷയും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് റേഷൻ കടകൾക്കു മുന്നിൽ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് കാലാവധി ഇല്ലാതെ മസ്റ്ററിങ് നടത്താനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഉപരോധ സമരത്തിൽ ആവശ്യപ്പെട്ടു.
മാത്രമല്ല ഈ ദിവസങ്ങളിൽ റേഷൻ വിതരണം സ്തംഭിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ സർക്കാർ നിർദ്ദേശം ആണെന്നാണ് അറിയിപ്പ് ലഭിച്ചത് . ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത
തരത്തിൽ മസ്റ്ററിങ് സൗകര്യം ഒരുക്കാം, റേഷൻ വിതരണം ഒരു തരത്തിലും സ്തംഭിക്കില്ല എന്നും ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചത്.
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധ സമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിവി സതീഷ് അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ സി കിദർ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ പുത്തൂർ രമേശ്, അനിൽ ബാലൻ, എസ് സേവിയർ, മുനിസിപ്പൽ കൗൺസിലർമാരായ ഡി ഷജിത്കുമാർ, എഫ് ബി ബഷീർ, പി എസ് വിപിൻ, മോഹൻബാബു, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സി നിഖിൽ, കെ ആർ ശരരാജ് , വി ആറുമുഖൻ ,കെ എൻ
സഹീർ, രാജ്‌കുമാർ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us