പാലക്കാട്: ‘പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ്ങെടുക്കുമെന്ന്’ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട്ട് ബി.ജെ.പി. പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കായി യോഗ്യരായ സ്ഥാനാർഥികൾ വരണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
‘‘ തൃശൂർ എനിക്ക് ഇഷ്ടമാണ്, എനിക്ക് വേണം, തൃശൂർ എനിക്ക് തരണം എന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ പാലക്കാട് എനിക്കത് മാറ്റി പറയേണ്ടി വരും. നിങ്ങളെനിക്ക് പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ്ങെടുക്കും എന്നാണ്. ഉരച്ചുനോക്കാൻ വരുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ചാണ് നമ്മുടെ വിജയം'', സുരേഷ് ഗോപി പറഞ്ഞു.