പാലക്കാട്: വനനശീകരണം മൂലം ജലക്ഷാമം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയവയാൽ ദുരിതം നേരിടുന്ന അവസ്ഥയിൽ മരങ്ങൾ വെച്ചുപിടിപ്പിക്കേണ്ട ആവശ്യകതയെപ്പറ്റി കുട്ടികളിൽ ബോധവത്കരണം നടത്തണമെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു.വനപർവ്വം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഡോ നാരായണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.രാമചന്ദ്രൻ മുഖ്യാതിഥിയായി.
തപസ്യയുടെ ആദ്യകാലഘട്ടം മുതൽ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയിരുന്നെന്നും അതിലധിഷ്ഠിതമായ പ്രവർത്തനങ്ങൾക്കാണ് തപസ്യ മുൻ തുക്കം കൊടുത്തിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാമി വിശ്വേശരാനന്ദ സരസ്വതി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/06/56362a84-aa21-410b-9a66-106c4682fa00-2025-07-06-20-07-14.jpg)
ജില്ലാ ജനറൽ സെക്രടറി വി.എസ്.മുരളീധരൻ, യൂനിറ്റ് പ്രസിഡന്റ് ഡോ.കെ.പി.വത്സ കുമാർ, യൂനിറ്റ് സെക്രട്ടറി എൻ. ശൈലരാജ്, ജി. ഗോപാലകൃഷ്ണപിള്ള, ബി. വിപിനചന്ദ്രൻ, ഡോ.എൻ. രാജീവ്, എ. നാരായണൻ കുട്ടി, പി.ബിന്ദു കാവിൽപ്പാട്, ജയശീ വിശ്വനാഥൻ കെ.രവീന്ദ്രൻ, ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.