/sathyam/media/media_files/2025/12/05/thapasya-kala-sahithya-vedi-palakkad-2025-12-05-16-11-24.jpg)
പാലക്കാട്: തപസ്യ കലാ സാഹിത്യ വേദി സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പാലക്കാട് ജില്ലാ തല കലാ –സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
പ്രസംഗം, കവിതാലാപനം, ലളിതഗാനം, സിനിമാഗാനം, ചിത്രരചന (എല്‍പി, യുപി, എച്ച്എസ് കുട്ടികൾക്കു മാത്രം) എന്നീ അഞ്ച് ഇനങ്ങളിലായാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്.
മത്സരം നാല് പ്രായ വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു. യുപി വിഭാഗം, ഹൈസ്കൂൾ – ഹയർ സെക്കൻഡറി വിഭാഗം, കോളേജ് വിഭാഗം, 22 വയസ്സിന് മുകളിലുള്ളവർ.
വിജയികൾക്ക് തപസ്യ അവാർഡ് കൂടാതെ പ്രശസ്തിപത്രം സമ്മാനമായി നൽകും. എല്ലാ മത്സരങ്ങളും പാലക്കാട് ഗവ. മോയൻസ് എൽ.പി സ്കൂളില്‍ വെച്ച് ഡിസംബര്‍ 21ന് നടത്തുന്നതാണ്.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 17ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരാർത്ഥികൾ പാലക്കാട് ജില്ലയിലുള്ളവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് തപസ്യ പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ് -
9447315540, 8921728581.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us