മലമ്പുഴ: സമഗ്ര ശിക്ഷ കേരളയുടെയും പാലക്കാട് ബിആർസിയുടെയും നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി മലമ്പുഴ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പാലക്കാട് ബിആർസി ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ എം ആർ ശിവപ്രസാദ് അധ്യക്ഷനായി.
പാലക്കാട് ബിആർസിയുടെ പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിൽ നിന്നും 20 കുട്ടികൾ, അവരുടെ രക്ഷിതാക്കൾ, പാലക്കാട് ബിആർസിയിലെ ക്ലസ്റ്റർ കോർഡിനേറ്റർമാർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
പ്രശസ്ത നാടൻ പാട്ട് കലാകാരൻ അനീഷ് മണ്ണാർക്കാട് നയിക്കുന്ന നാടൻ പാട്ട് അരങ്ങ്, പേപ്പർ ക്രാഫ്റ്റ്, അഭിനയ കളരി, വിവിധ നാടൻ കളികൾ പരിചയപെടുത്തുന്ന കളിക്കളം, പ്രാദേശിക സ്ഥലങ്ങൾ സന്ദർശനം എന്നിവ രണ്ട് ദിവസത്തെ ക്യാമ്പിൽ ഉൾപെടുത്തിയിട്ടുണ്ട്.