ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
/sathyam/media/media_files/GqqS7ztex3LjNpJxzYXb.jpg)
പട്ടാമ്പി: കാരക്കാട് റെയിൽവേ സ്റ്റേഷനു സമീപം പുരുഷനും സ്ത്രീയും വന്ദേഭാരത് എക്സ്‌പ്രസിന് മുന്നിൽ ചാടി മരിച്ചു. കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേഭാരത് തീവണ്ടി കടന്നുപോകവേ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
Advertisment
തൃത്താല ഭാഗത്ത് താമസിക്കുന്ന ബംഗാൾ സ്വദേശികളാണ് ഇവര്‍. ബംഗാൾ ജൽപൈഗുരി കാതംബരി ദക്ഷിൺ ഹൻസ് ഹല്ലി സ്വദേശിയായ സുലൈ സർക്കാറിന്റെ മകൻ പ്രദീപ് സർക്കാറും (30) ഇതേ സ്ഥലത്തു താമസിക്കുന്ന നോബിൻ റോയിയുടെ മകൾ ബിനോതി റോയിയുമാണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പട്ടാമ്പി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പട്ടാമ്പി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)