/sathyam/media/media_files/YhWGUAH9FOqjhd2uOta3.jpg)
മണ്ണാർക്കാട് :വന്യമൃഗങ്ങൾക്കും ഇഴജന്തുക്കൾക്കും മുന്നിൽ നിസ്സഹായരായി നോക്കിനിൽക്കുന്ന മലയോരവാസികൾക്ക് പ്രതീക്ഷയേകുന്നതാണ് വനം വകുപ്പിന്റെ ദ്രുതകർമ സേനയുടെ (റാപ്പിഡ് റെസ്പോൺസ് ടീം)നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ.
രാത്രിയും പകലും നോക്കാതെ സന്നദ്ധ സേവനത്തിനായി ഓടിയെത്തി ഇഴജന്തുക്കളെ പിടിക്കാൻ പായുന്ന ആർ ആർ ടി ടീമിന് പുതു പുത്തൻ ബൈക്ക് നൽകി സാമൂഹ്യ പ്രതിബദ്ധത പുലർത്തിയിരിക്കുകയാണ് അർബൻ ഗ്രാമീൺ സൊസൈറ്റി.
സുതാര്യവും ലളിതവുമായ ഇടപാടിലൂടെ സാധാരണക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ദിശ പകരുന്ന അർബൻ ഗ്രാമീൺ സൊസൈറ്റി &ഗോൾഡ് ലോൺ എന്ന സ്ഥാപനം ബിസിനസ് സ്ഥാപനമായി പ്രവർത്തിക്കുമ്പോഴും കാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക സേവനത്തിനും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.
ഇവയെല്ലാം സാധ്യമാക്കുന്നത് ഗ്രൂപ്പിൽ ഉൾപ്പെട്ട സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭവിഹിതം കൊണ്ടുമാണ്. ശ്രീകൃഷ്ണപുരം ചന്തപ്പുര ജംഗ്ഷനിലെ തട്ടാരുതൊടി ബിൽഡിങ്ങിൽ അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോണിന്റെ നവീകരിച്ച ബ്രാഞ്ച് ഉദ്ഘാടന വേളയിലാണ് ആർ ആർ ടി റെസ്ക്യൂ യൂണിറ്റിന് യു ജി എസ് വക ബൈക്ക് നൽകിയത്.
മണ്ണാർക്കാട്എംഎൽഎ അഡ്വ.എൻ.ഷംസുദ്ദീൻ ശ്രീകൃഷ്ണപുരം നവീകരിച്ച ബ്രാഞ്ചിന്റെ ഉദ്ഘാടനം നടത്തി.നിങ്ങളുടെ സ്വപ്നങ്ങൾക്ക് വിശ്വാസത്തിന്റെ കയ്യൊപ്പ് എന്ന മുദ്രാവാക്യവുമായി ഒരു നാടിന്റെ ആസൂത്രണവും പ്രവര്ത്തനങ്ങളും ഉൾക്കൊണ്ട് വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടിയെടുക്കാനും കൂടുതൽ ശാഖകൾ ആരംഭിക്കാനും ബിസിനസിന്റെ കരുത്തിനൊപ്പം കാരുണ്യത്തെ ചേർത്ത് നിർത്താനും ഈ ധനകാര്യ സ്ഥാപനത്തിന് കഴിഞ്ഞതായി എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
അർബൻ ഗ്രാമീൺ സൊസൈറ്റി എംഡി അജിത് പാലാട്ട് അധ്യക്ഷനായി.വൈൽഡ് ലൈഫ് വാർഡൻ എസ്.വിനോദ് ഐ എഫ് എസ് ഫ്ലാഗ് ഓഫ് ചെയ്തു.ഡി എഫ് ഒ യു.ആഷിക് അലി താക്കോൽദാനം നടത്തി. ഫോറസ്റ്റ് റേഞ്ചർ സുബൈർ.എൻ വാഹനം ഏറ്റുവാങ്ങി. ശ്രീകൃഷ്ണപുരം ഗ്രാമ-ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളും വിവിധ സംഘടന നേതാക്കളും സാമൂഹിക പ്രമുഖരും നവീകരിച്ച ബ്രാഞ്ചിന്റെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. അഫ്സൽ എൻ.പി.സ്വാഗതവും സുധീഷ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us