പാലക്കാട്: വധശ്രമ കേസ്സിലെ പ്രതികൾക്ക് 23 വർഷം കഠിന തടവും 2,25,000 രൂപ പിഴയും ശിക്ഷ. വടക്കഞ്ചേരി സ്വദേശിയായ സുദേവനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വടക്കഞ്ചേരി സ്വദേശിയായ ഗോപി, അമ്പിളി, വാസുദേവൻ എന്നിവരെ പാലക്കാട് അസ്സി. സെഷൻസ് (പ്രിൻസിപ്പൾ) കോടതി ജഡ്‌ജ് മിഥുൻ റോയ് ശിക്ഷിച്ചത്.
2013 ആഗസ്റ്റ് മാസം 08 നാണ് കേസിനാസ്പദമായ സംഭവം. വലിയകളത്ത് സിപിഎം അനുഭാവിയായ ബാബുവിനെ ആർഎസ്എസ് അനുഭാവിയായ സുജീഷ് വെട്ടി പരിക്കേൽപ്പിച്ച വിരോധത്തിലാണ് സുജീഷിന്റെ പിതാവ് സുദേവനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
അന്നത്തെ വടക്കഞ്ചേരി പോലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന സി ചന്ദ്രൻ രജിസ്റ്റർ ചെയ്ത കേസ്സ് അന്നത്തെ ഇൻസ്‌പെക്ടറായിരുന്ന സി ആർ രാജു, എ ഉമേഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസുക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മുരളീധരൻ, മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആനന്ദ് എന്നിവർ ഹാജരായി.