തീവ്ര ഭിന്നശേഷി മൂലം സ്ഥിരമായി സ്കൂളിൽ എത്തി പഠിക്കാൻ സാധിക്കാത്ത അന്തുവിനോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് കൂട്ടുകാർ

New Update
ananthu

വേങ്ങശ്ശേരി: അനന്തു രാജിനെ തേടി കൂട്ടുകാർ വീട്ടിലെത്തി. തീവ്ര ഭിന്നശേഷി മൂലം സ്ഥിരമായി സ്കൂളിൽ എത്തി പഠിക്കാൻ സാധിക്കാത്ത അനന്തു രാജിന്റെ വീട്ടിലെത്തി സഹപാഠികൾ കേക്ക് മുറിച്ചു ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷിച്ചു. 

Advertisment

അമ്പലപ്പാറ പറക്കാട്ടു പറമ്പിൽ രാജൻ - മഞ്ജുള ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്ത പുത്രനാണ് അനന്തു രാജ്.  ഈ വർഷം എട്ടാം ക്ലാസ്സിലേക്ക് വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ചേർന്ന അനന്തു രാജിന് മറ്റു കുട്ടികൾക്കൊപ്പം പഠിക്കാൻ ശാരീരിക അവശത കൊണ്ട് സാധിച്ചില്ല. 

ഈ അവസ്ഥ പരിഗണിച്ചാണ് വിദ്യാലയം ക്രിസ്തുമസ് - പുതു വത്സര ആഘോഷത്തിൽ ഉൾക്കൊള്ളിക്കാൻ ശ്രമം നടത്തിയത്. 

പ്രധാനാധ്യാപകൻ എം. ശശികുമാർ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം ബി. ആർ. സി സ്പെഷ്യൽ എഡ്യൂക്കേറ്റർ എം. ടി. ഷഫീർ അധ്യക്ഷനായി. വി. വിദ്യ, എസ്. അഖില എന്നിവർ സംസാരിച്ചു.

Advertisment