വിമുക്തി പാലക്കാട് ജില്ലാതല ഫ്ലാഷ് മോബ് മത്സരം നടത്തി

New Update
vimukthi flash mob

പാലക്കാട്: കോളേജ് വിദ്യാർഥികൾക്കായി ശ്രദ്ധ / നേർക്കൂട്ടം കമ്മിറ്റികളുടെ നേതൃത്വത്തിൽ അഹല്യ യാഡ്, അഹല്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, എക്സൈസ് ഡിപ്പാർട്ട്മെന്റും വിമുക്തി മിഷനും സംയുക്തമായി പാലക്കാട് ജില്ലയിലെ കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ ഫ്ലാഷ് മോബ് മത്സരം അഹല്യ ക്യാമ്പസിൽ സംഘടിപ്പിച്ചു. 

Advertisment

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ  പി കെ സതീഷ് മത്സരം ഉദ്ഘാടനം ചെയ്തു. അഹല്യ യാഡ് കോർഡിനേറ്റർ ഡോ. ശ്രീജിത്ത് എം നായർ  അധ്യക്ഷനായി.  

അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ  സജീവ്, എക്സൈസ് ഇൻസ്പെക്ടർ  അജയ് രാജ് എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ കോളേജുകളുടെ സജീവ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി

പ്രൈം കോളേജ് ഓഫ് ഫാർമസി ഒന്നാം സ്ഥാനവും, ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് രണ്ടാം സ്ഥാനവും, അഹല്യ കോളേജ് ഓഫ് ഒപ്റ്റോമെട്രി  മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Advertisment